Loading ...

Home National

ബാങ്കിങ് തട്ടിപ്പുകള്‍ക്ക് തടയിടാന്‍ നീക്കവുമായി ആര്‍ബിഐ; ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളില്‍ സ്വിച്ച്‌ ഓണ്‍/ ഓഫ് സൗകര്യങ്ങള്‍ ഉടന്‍

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച്‌ സാമ്ബത്തിക ഇടപാട് നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ തട്ടിപ്പുകളും കൂടി. വര്‍ധിച്ചു വരുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കാലാകാലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്കും മറ്റ് കാര്‍ഡ് കമ്പനികള്‍ക്കും ആര്‍ ബി ഐ  നിർദ്ദേശം  നല്‍കാറുണ്ട്. 2020 മാര്‍ച്ച്‌ 16 അന്തിമ തീയതി നിശ്ചയിച്ച്‌ ഇക്കുറിയും ആര്‍ബിഐ à´šà´¿à´² നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ക്കും ബാങ്കുകള്‍ക്കുമാണ് നിര്‍ദേശം ന്ല്‍കിയിരിക്കുന്നത്. ഇടപാടുകളില്‍ സൂരക്ഷ വര്‍ധിപ്പിക്കുയാണ് ഇതിന്റെ ലക്ഷ്യം.

സ്വിച്ച്‌ ഓണ്‍/ഓഫ്
കാര്‍ഡുകളില്‍ സ്വച്ച്‌ ഓണ്‍/സ്വച്ച്‌ ഓഫ് സംവിധാനം ഏര്‍പ്പെടുത്തണം. കമ്പനികള്‍ കാര്‍ഡുകള്‍ക്ക് ട്രാന്‍സാക്ഷന്‍ പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മാറ്റാനുള്ള സൗകര്യമുണ്ടായിരിക്കണം. ഇത് രാജ്യത്തിന് അകത്തും പുറത്തുമുള്ള എടിഎം,പി ഒ എസ്, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കെല്ലാം ബാധകമായിരിക്കും.
ഈ സൗകര്യങ്ങള്‍ 24 മണിക്കൂറും കാര്‍ഡ് കമ്പനികള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. എടിഎം,മൊബൈല്‍ ആപ്ലിക്കേഷന്‍, നെറ്റ് ബാങ്കിംഗ് തുടങ്ങി എല്ലാത്തരം ഇടപാടുകള്‍ക്കും ഇത് ബാധകമാക്കണം.
എസ് à´Žà´‚ എസ് നിര്‍ബന്ധം 
കാര്‍ഡുമായി ബന്ധപ്പെട്ട് മുകളില്‍ പറഞ്ഞ എന്തെങ്കിലും മാറ്റം വരുത്തുന്നുവെങ്കില്‍ അത് അക്കൗണ്ടുടമയെ എസ് എം എസ്/ ഇ മെയില്‍ വഴി കൃത്യമായി അറിയിച്ചിരിക്കണം. എന്നാല്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആര്‍ ബി ഐ യുടെ ഈ നിര്‍ദേശങ്ങള്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് നിര്‍ബന്ധമല്ല.
ഓണ്‍ലൈന്‍ സേവനം 
ഇതുവരെയും ഓണ്‍ലൈന്‍ അഥവാ കോണ്‍ടാക്‌ട്ലസ് ഇടപാട് നടത്തിയിട്ടില്ലാത്ത ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളിലെ ഈ സേവനം നിര്‍ത്തി വയ്ക്കണമെന്ന് ജനുവരിയില്‍ ആര്‍ ബി ഐ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതും മാര്‍ച്ച്‌ 16 നുള്ളില്‍ നടപ്പാക്കണമെന്നും ആര്‍ബി ഐ നിര്‍ദേശത്തിലുണ്ട്. കാര്‍ഡുകളില്‍ സൗകര്യപ്പെടുത്തിയിരിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍( ആര്‍ എഫ് ഐ ഡി) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച്‌ സാധനങ്ങളും സേവനങ്ങളും വാങ്ങുമ്ബോഴാണ് കോണ്‍ടാക്ടലസ് ഇടപാട് നടക്കുന്നത്. ഇത്തരം ഇടപാടുകള്‍ ഇതുവരെ നടത്തിയിട്ടില്ലാത്ത കാര്‍ഡുകളിലെ ഈ സംവിധാനമാണ് 16 മുതല്‍ ഡിസേബിള്‍ ചെയ്യുക. അതേസമയം എടിഎം ഉപയോഗിക്കുന്നതടക്കമുള്ള മറ്റ് സൗകര്യങ്ങളെ നിയന്ത്രണം ബാധിക്കില്ല.






Related News