Loading ...

Home Gulf

പ്രവാസികളുടെ ആശങ്ക അവസാനിക്കുന്നില്ല;സൗ​ദിയിലെ അ​ഞ്ചു പ്ര​വി​ശ്യ​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണ​ തോത്​ ഉയര്‍ത്തുന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ഞ്ചു​ പ്ര​വി​ശ്യ​ക​ളി​ല്‍ പ്ര​ത്യേ​ക തോ​തി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​ന്‍ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ നീ​ക്കം. റി​യാ​ദ്, മ​ക്ക, ത​ബൂ​ക്ക്, അ​ല്‍​ജൗ​ഫ് എ​ന്നീ പ്ര​വി​ശ്യ​ക​ളി​ലും ദ​മ്മാം ഉ​ള്‍​പ്പെ​ട്ട കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലു​മാ​ണ് ഏ​ഴു തൊ​ഴി​ലു​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ 50 മു​ത​ല്‍ 100 ശ​ത​മാ​നം വ​രെ ഉ​യ​ര്‍​ത്തു​ന്ന​ത്. ജ​ന​റ​ല്‍ സ​ര്‍​വി​സ്, റി​ക്രൂ​ട്ടി​ങ്​ ഓ​ഫി​സ്, റി​യ​ല്‍ എ​സ്​​റ്റേ​റ്റ്, പ​ര​സ്യ കമ്പ​നി, ട്രാ​വ​ല്‍ ഏ​ജ​ന്‍​സി, ട്രി​പ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍, റോ​ഡി​ലും മ​റ്റും കേ​ടാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കു​ന്ന വി​ഞ്ച് സേ​വ​നം എ​ന്നീ രം​ഗ​ങ്ങ​ളി​ലാ​ണ്​ മ​റ്റു പ്ര​വി​ശ്യ​ക​ളി​ലു​ള്ള​തി​നെ​ക്കാ​ള്‍ ഉ​യ​ര്‍​ന്ന തോ​തി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ തീ​രു​മാ​നം. ഓ​രോ പ്ര​വി​ശ്യ​ക​ളു​ടെ​യും ത​ദ്ദേ​ശ ഭ​ര​ണ​സ​ഭ​ക​ളു​മാ​യി ആ​ലോ​ചി​ച്ച്‌ സ്വ​ദേ​ശി​ക​ളു​ടെ ഈ ​ത​സ്​​തി​ക​ക​ളി​ലെ ല​ഭ്യ​ത, വി​ദ്യാ​ഭാ​സ യോ​ഗ്യ​ത, തൊ​ഴി​ലി​ല്ലാ​യ്‌​മ​യു​ടെ ശ​ത​മാ​നം എ​ന്നി​വ പ​രി​ഗ​ണി​ച്ചാ​ണ് സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത് നി​ശ്ച​യി​ക്കു​ക. ഇ​തു നി​ശ്ച​യി​ക്കാ​നു​ള്ള പ്ര​ത്യേ​ക സ​മി​തി​യും രൂ​പ​വ​ത്​​ക​രി​ക്കും. അ​തി​ല്‍ സ്വ​കാ​ര്യ കമ്പനി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഉ​ള്‍​പ്പെ​ടും.


Related News