Loading ...

Home sports

ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. പരിക്കുമൂലം വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം നെയ്മര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, ഗോള്‍ കീപ്പല്‍ അലിസണിന് ടീമില്‍ ഇടം ലഭിച്ചില്ല. ലിവര്‍പൂള്‍ ടീമിനായി കളിക്കുന്നതിനിടെ പരിക്കേറ്റതാണ് അലിസണിന് തിരിച്ചടിയായത്. മാര്‍ച്ച്‌ 28, ഏപ്രില്‍ 1 തീയതികളില്‍ ബൊളീവിയ, പെറു എന്നിവരുമായാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍. ബ്രസീല്‍ ടീം: നെയ്മര്‍, വെവര്‍ട്ടന്‍, എഡേഴ്‌സണ്‍, ഇവാന്‍, ഡാനി ആല്‍വെസ്, ഡാനിലോ, റെനാന്‍ ലോഡി, അലെസ് സാന്‍ഡ്രോ, മാര്‍ക്വീന്യോസ്, ഫിലിപ്പ്, എഡര്‍ മിലിറ്റാവോ, തിയാഗോ സില്‍വ, ആര്‍തര്‍, കാസിമിറോ, ബ്രൂണോ ഗുയിമറസ്, ഫിലിപ്പ് കൗടീന്യോ, എവര്‍ട്ടന്‍ റിബൈറോ, ഫാബീന്യോ, ഗബ്രിയേല്‍ ജീസസ്, ഫിര്‍മീനോ, ബാര്‍ബോസ, എവര്‍ട്ടന്‍, റിച്ചാള്‍സണ്‍, ബ്രൂണോ ഹെന്റിക്വെ.

Related News