Loading ...

Home sports

വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ മല്‍സരം നാളെ നടക്കും

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ മല്‍സരം നാളെ നടക്കും. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം നടക്കും. ഓസ്‌ട്രേലിയ നിലവിലെ ജേതാക്കള്‍ ആണ്. ഇത് ആദ്യമായാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. ഒരു മല്‍സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാകും ഇന്ത്യ നാളെ ഫൈനലിന് ഇറങ്ങുക. സെമിയില്‍ മഴമൂലം ഇന്ത്യയുടെ മല്‍സരം ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലില്‍ എത്തിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന സെമിയില്‍ മഴമൂലം ഇന്ത്യക്ക് കളിക്കേണ്ടി വന്നില്ല. പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ മറികടന്ന് ഫൈനലിലേയ്ക്ക് കടക്കുകയായിരുന്നു.

Related News