Loading ...

Home Europe

കൊ​റോ​ണ ;ഇ​റ്റ​ലി​യി​ല്‍‌ മരിച്ചവരുടെ എണ്ണം197 ആ​യി

റോം:ഇ​റ്റ​ലി​യി​ല്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 197 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49 പേ​രാണ് മരണപ്പെട്ടത് . ഇ​തു​വ​രെ 4,600 പേ​രെ രോ​ഗം ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍. ചൈ​ന​യ്ക്ക് പു​റ​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് ഇ​റ്റ​ലി​യി​ലാ​ണ്. രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. സ്കൂ​ളു​ക​ള്‍ പ​ത്തു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു.      ഫു​ട്ബോ​ള്‍ അ​ട​ക്ക​മു​ള്ള കാ​യി​ക​വി​നോ​ദ​ങ്ങ​ള്‍ കാ​ണി​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍‌ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

Related News