Loading ...

Home sports

ഐഎസ്‌എല്‍: ഇന്ന് ചെന്നൈ - ഗോവ പോരാട്ടം; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ഐഎസ്‌എല്‍ ആറാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ ഗോവയും ചെന്നൈയിനും ഇന്ന് ഏറ്റുമുട്ടും. ഗോവയുടെ മൈതാനത്ത് രാത്രി 7.30നാണ് മത്സരം. ആദ്യ പാദത്തില്‍ 4-1 എന്ന സ്കോറിന് ചെന്നൈ ജയം സ്വന്തമാക്കിയിരുന്നു. രണ്ടാം പാദത്തില്‍ അത്ഭുതം കാട്ടിയാല്‍ മാത്രമേ ഗോവയ്ക്ക് ഫൈനലിലെത്താന്‍ കഴിയുകയുള്ളൂ. ആദ്യ പാദത്തില്‍ കളിക്കിറങ്ങാതിരുന്ന എഡു ബേദിയ രണ്ടാം പാദത്തില്‍ കളിക്കുമെന്നത് ഗോവയ്ക്ക് ആശ്വാസമാണ്. മറുവശത്തു പ്രതിരോധം കടുപ്പിച്ചാല്‍ മാത്രം മതിയാകും ചെന്നൈയിന് ഫൈനലിന് ഇടം പിടിക്കാന്‍.

Related News