Loading ...

Home cinema

ഹോളിവുഡ് ഹൊറര്‍ ചിത്രം ആന്റിബെല്ലത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ജെറാര്‍ഡ് ബുഷും ക്രിസ്റ്റഫര്‍ റെന്‍സും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അമേരിക്കന്‍ ഹൊറര്‍ ചിത്രമാണ് ആന്റിബെല്ലം. സീന്‍ മക്കിട്രിക് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജാനെല്‍ മോണി, എറിക് ലാംഗ്, ജെന മലോണ്‍, ജാക്ക് ഹസ്റ്റണ്‍, കിയേഴ്സി ക്ലെമണ്‍സ്, ഗബൗറി സിഡിബെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പെഡ്രോ ലുക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ജോണ്‍ ആക്സല്‍റാഡ് കൈകാര്യം ചെയ്യുന്നു. 2020 ഏപ്രില്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .

Related News