Loading ...

Home Music

ഒരു യാത്രാമൊഴി By എ. ആര്‍. പ്രവീണ്‍കുമാര്‍

അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മ്യൂസിക് കോമ്പോസിഷന്‍ പഠനവിഷയമാക്കാനായി തെരഞ്ഞെടുത്തിട്ടുള്ള തെന്നിന്ത്യയിലെ ഏക സംഗീത സംവിധായകനായിരുന്നു എം. എസ്. വിശ്വനാഥന്‍. തമിഴ്‌നാട്ടുകാര്‍ ആദരപൂര്‍വ്വം പേരറിഞ്ഞര്‍, മല്ലിസൈ മന്നര്‍ എന്നീ പേരുകളില്‍ വിളിക്കുന്നു. കേരളത്തിന്റെ കമുകറ അവാര്‍ഡും, തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ബഹുമതിയായ കലൈമാമണി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വേള്‍ഡ് ഫെസ്റ്റ് ഹൂസ്റ്റണില്‍ നിന്നും വിശ്വതുളസി എന്ന ചിത്രത്തിലെ സംഗീതത്തിന് സര്‍ഗ പ്രതിഭകള്‍ക്കു നല്‍കുന്ന ഗോള്‍ഡ് റെമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പൊതുചടങ്ങുകളില്‍ ആലപിക്കുന്ന തമിഴ് തായ് വാഴ്ത്ത് എന്ന ഔദ്യോഗിക ഉദ്‌ബോധന ഗീതത്തിന്റെ സംഗീത സംവിധായകനും എംഎസ്‌വിയാണ്. അദ്ദേഹം ഒരു മലയാളിയാണെന്നതില്‍ നമുക്കും അഭിമാനിക്കാം...

ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വൈവിധ്യമുള്ളതും തീവ്രവികാരം തുളുമ്പുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതുമായ ജീവസ്സുറ്റ ഒട്ടേറെ ഈണങ്ങള്‍ à´Žà´‚. എസ്. വിശ്വനാഥന്‍ നമുക്കു നല്‍കിയിട്ടുണ്ട്. ഇതില്‍ പലതും à´Žà´‚. à´Žà´¸.് വിശ്വനാഥന്റെ സ്വന്തം മാസ്മരിക ശബ്ദത്തിലുമാണ്. ശിവാജി ഗണേശനും എംജിആറിനും താര സിംഹാസനം ഉറപ്പിച്ചത് എംഎസ്‌വിയുടെ ഈണങ്ങളിലൂടെയാണ്. ഇളയരാജക്കു മുമ്പ് അറുപതു-എഴുപത്  കാലങ്ങളില്‍ തമിഴകത്ത് നിറഞ്ഞുനിന്നത് എംഎസ്‌വിയുടെ ഈണങ്ങളാണ്. എംഎസ്‌വിയുടെ വരവോടെ തമിഴ് സിനിമാപാട്ടുകളുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ചു. അമിതാഭിനയത്തിന്റെ അങ്ങേയറ്റത്തു നിന്ന തമിഴ് സിനിമക്ക് തന്റെ ഈണത്തിലൂടെയും ശബ്ദത്തിലൂടെയും നാടകീയത നല്‍കാന്‍ അദ്ദേഹത്തിനായി. രചനയ്ക്കും നടന്റെ അഭിനയ രീതികള്‍ക്കും അനുസരണമായി തുറന്നും ഒതുക്കിയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആലാപനം. സിനിമാ സംഗീതത്തിലെ വിഭിന്ന മേഖലകളായ ശാസ്ത്രീയ സംഗീതശൈലിയും നാടോടി ശൈലിയും പാശ്ചാത്യശൈലിയും അദ്ദേഹം മനോഹരമായി അവതരിപ്പിച്ചു. രാഗാധിഷ്ഠിതമായ ഗാനങ്ങളില്‍ പാശ്ചാത്യ ശൈലിയിലുള്ള ഓര്‍ക്കെസ്‌ട്രേഷന്‍ ചെയ്ത് വിസ്മയിപ്പിച്ചു. à´ˆ ശൈലി പിന്തുടര്‍ന്ന ഇളയരാജക്കും à´Ž. ആര്‍. റഹ്മാനുമടക്കം മറ്റെല്ലാ സംഗീതസംവിധായകര്‍ക്കും പ്രചോദനം എംഎസ്‌വിയായിരുന്നു. ഒരു ചിത്രത്തില്‍ ശിവാജിയും നായികയും ബാഡ്മിന്റണ്‍ കളിക്കുമ്പോള്‍ പാടുന്ന രംഗമുണ്ട്. രണ്ടുപേരും ബാറ്റുചെയ്യുന്ന ഇടയ്ക്കുള്ള ഓരോ വരികള്‍ക്കിടയില്‍ ബാറ്റുചെയ്യുമ്പോഴുള്ള ‘ടപ്പ്’ എന്ന ശബ്ദം വളരെ രസകരമായാണ് മിക്‌സ് ചെയ്തിരിക്കുന്നത്. അവള്‍ ഒരു തുടര്‍ക്കഥ എന്ന ചിത്രത്തിലെ ‘കളഭച്ചുമരുവച്ച മേട്’ എന്ന ഗാനത്തില്‍ മിമിക്രി എന്ന à´•à´² സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു. പ്രകൃതിയിലെ വ്യത്യസ്ഥ ശബ്ദങ്ങള്‍ പാട്ടില്‍ ഉപയോഗിച്ചത് അക്കാലത്ത് വലിയ പുതുമയായിരുന്നു. ഇത്തരത്തില്‍ ഒരുപാട് പരീക്ഷണങ്ങളിലൂടെയാണ് എംഎസ്‌വി ഈണം നല്‍കിയിരുന്നത്. എന്നടീ റാക്കമ്മ, പോണാല്‍ പോകട്ടും പോടാ… എന്നീ ഗാനങ്ങളിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്നു. തമിഴില്‍ അതിഭാവുകത്വം നിറഞ്ഞതായിരുന്നെങ്കില്‍ മലയാളികള്‍ക്ക് പ്രിയം സുഗമമായ മെലഡിയോടാണ്. പ്രണയവും വിരഹവും ദുഖവും ഹാസ്യവും വിവിധ വികാരങ്ങളുടെ വേലയേറ്റ-വേലിയിറക്കങ്ങള്‍ തന്റെ സംഗീതത്തിലൂടെ അവതരിപ്പിച്ചു. തത്വങ്ങളും ദര്‍ശനങ്ങളുമടങ്ങിയവയും അശിരീരി ഗാനങ്ങളും ഉണര്‍ത്തു പാട്ടുകളായി. കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച…, ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി, ജനിച്ചതാര്‍ക്കുവേണ്ടി അറിയില്ലല്ലോ… à´ˆ പാട്ടുകളെല്ലാം à´† കാലഘട്ടം മുഴുവനും മുഴങ്ങിനിന്നു. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണിയുടെ ആവണിപ്പൂക്കള്‍ (1986) എന്ന ഓണം ആല്‍ബത്തില്‍ യൂസഫലി കേച്ചരി എഴുതിയ കിനാവിലിന്നലെ വന്നൂ നീയെന്‍, മൂവന്തി മുത്തശ്ശി ചെപ്പു തുറന്നപ്പോള്‍, തുളസി കൃഷ്ണ തുളസീ, ഉത്രാട രാത്രിയില്‍… ഓണപ്പൂവേ എന്നിവ മലയാളികളുടെ മനസ്സുണര്‍ത്തിയ പാട്ടുകളാണ്. വീണപൂവേ… കുമാരനാശാന്റെ വീണപൂവേ…, നാടന്‍ പാട്ടിന്റെ മടിശീല കിലുങ്ങുമീ, പത്മതീര്‍ത്ഥക്കരയില്‍ എന്നിവ ഹിറ്റുകളില്‍ ചിലതാണ്. സുപ്രഭാതം… എന്ന ഗാനാലാപനത്തിന്‍ ജയചന്ദ്രന് സംസ്ഥാന അവാര്‍ഡും ലഭിച്ചു. രാജീവ നയനേ നീയുറങ്ങു… മലയാളത്തിലെ മികച്ച താരാട്ടുപാട്ടാണ്. സ്വര്‍ണഗോപുര നര്‍ത്തകീ ശില്‍പം, മധുമാസം ഭൂമിയില്‍, അഷ്ടപദിയിലേ ഗായികേ… കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍, തിരുവാഭരണം ചാര്‍ത്തി വിടര്‍ന്നൂ… à´ˆ ഗാനങ്ങള്‍ മലയാളികളുടെ മനസില്‍ ജയചന്ദ്രന്‍ എന്ന ഗായകന് അതുല്യമായ സ്ഥാനം നേടിക്കൊടുത്ത എക്കാലത്തേയും മികച്ച മെലഡികളാണ്. രാഗങ്ങളുടെ അഗാധമായ ജ്ഞാനം അദ്ദേഹത്തിന്റെ ഓരോ പാട്ടിലും നിഴലിക്കുന്നുണ്ട്. ഓരോ രാഗങ്ങളുടെ സംഗതി പ്രയോഗത്തില്‍ എന്നും ഒരു വിശ്വനാഥന്‍ ടച്ച് അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. ചന്ദ്രകാന്തം എന്ന ചിത്രത്തിലെ ജാനകി പാടിയ à´† നിമിഷത്തിന്റെ നിര്‍വൃതിയില്‍ എന്ന ഗാനം ഇന്നും പാട്ടുകാര്‍ക്ക് പാടാന്‍ ഒരു വെല്ലുവിളിയാണ്. കല്യാണി രാഗത്തിലെ വ്യത്യസ്ത പ്രയോഗമായിരുന്നു അത്. സ്വര്‍ഗ നന്ദിനി സ്വപ്‌ന വിഹാരിണി, ത്രിപുര സുന്ദരി എന്നീ ഗാനങ്ങളില്‍ സംഗീതത്തിന്റെ മാസ്മരിക സൗന്ദര്യവും ശക്തിയും നമുക്ക് ആസ്വദിക്കാം. കാവാലം ചുണ്ടന്‍ വള്ളം അണിഞ്ഞൊരുങ്ങീ…, കാറ്റുമുഴുക്കും കിഴക്കോട്ട് എന്നീ ഗാനങ്ങള്‍ മലയാളിത്തം നിറഞ്ഞ നാടോടി ശൈലിയിലുള്ളവയാണ്. മലയാളികള്‍ക്ക് ഒരിക്കലും മറാക്കാന്‍ പറ്റാത്ത ഭക്തിഭാവം തുളുമ്പുന്ന ഒട്ടേറെ ഗാനങ്ങളും എംഎസ്‌വി ചെയ്തിട്ടുണ്ട്. ഈശ്വര ഭജനം പോലെ അദ്ദേഹം തന്നെ പൂര്‍ണ്ണ അര്‍പ്പണത്തോടെ ആലപിച്ച ഉഷസ്സന്ധ്യകള്‍ തേടിവരുന്നൂ… ഉടുക്കു കൊട്ടിപ്പാടിവരുന്നൂ…, പി. സുശീല പാടിയ പൊന്നമ്പല നടതുറക്കൂ സ്വര്‍ണ്ണ ദീപാവലി തെളിക്കൂ… എന്നിവ മികച്ച ഉദാഹരണങ്ങളാണ്. മലയാളത്തില്‍ പത്തോളം അയ്യപ്പഗാന ആല്‍ബങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇതിനു പുറമെ ഏറ്റവും കൂടുതല്‍ ഹിറ്റായ ക്രിസ്തീയ ഭക്തിഗാനമായ സത്യനായകാ മുക്തി ഗായക എന്ന ഗാനവും എംഎസ്‌വിയുടെ  ഹൃദയത്തില്‍ വിരിഞ്ഞ ഈണമാണ്. നടന്‍ റഹ്മാന്റെ നിര്‍മാണത്തിലുള്ള സംഗമം എന്ന തമിഴ് ചിത്രത്തിന്റെ റെക്കോര്‍ഡിംഗ് വേള… à´Ž. ആര്‍. റഹ്മാനാണ് സംഗീതം.  പാടാന്‍  വന്നിരിക്കുന്നതോ… തമിഴകത്തിന്റെ ഇതിഹാസ സംഗീതജ്ഞന്‍ à´Žà´‚.എസ്. വിശ്വനാഥന്‍… മോനേ… പാടേണ്ട ഈണമെന്താണ്. സ്വതവേയുള്ള കുട്ടിത്തം നിറഞ്ഞ ഭാഷയില്‍ അദ്ദേഹം ചോദിച്ചു… 750 ഓളം സിനിമകള്‍ക്ക് സംഗീതം നല്‍കിയ ഗുരുതുല്യനായ മല്ലിസൈ മന്നനോട് ഞാന്‍ ഈണം പറഞ്ഞുകൊടുക്കുകയോ… റഹ്മാന്‍ ചിന്തിച്ചുകാണും. വിനയാന്വിതനായി റഹ്മാന്‍ പറഞ്ഞു, അങ്ങ് നേരേ പാടിയാല്‍ മതി… തമിഴകം ബഹുമാനത്തോടെ വിളിക്കുന്ന പേരറിഞ്ഞര്‍ വരികളിലേക്കു നോക്കി… കണ്ണുകള്‍ അടച്ചു… à´† ലാല കണ്ടാ അടോലുക്കുത്ത് വണക്കമുങ്കാ… വൈരമുത്തുവിന്റെ വരികള്‍… റിഹേഴ്‌സല്‍ പോലുമില്ലാതെ നേരേ മൈക്കിനു മുന്നില്‍ നിന്നുകൊണ്ട് തമിഴ് നാടോടി ശൈലിയില്‍ അദ്ദേഹത്തിന്റെ സ്വന്തം ശൈലിയില്‍ വികാര ശബ്ദത്തില്‍ മുഴങ്ങുന്ന ആലാപനം… പാടിയിറങ്ങുമ്പോള്‍ ഒരു വലിയ  തുക നല്‍കി മനസാല്‍ ദക്ഷിണവെച്ചാണ് റഹ്മാന്‍ അദ്ദേഹത്തെ യാത്രയാക്കിയത്. ശിവാജി അഭിനയിച്ച പൊന്‍മകള്‍ വന്താല്‍ ഒരുകോടി തന്താല്‍ എന്ന എംഎസ്‌വിയുടെ ഹിറ്റ് ഗാനം à´Ž.ആര്‍.  റഹ്മാന്‍ à´…à´´à´•à´¿à´¯ തമിഴ്മകന്‍ എന്ന ചിത്രത്തില്‍ റീമിക്‌സ് ചെയ്തത് വലിയ ഹിറ്റായിരുന്നു. കൂടാതെ തൊട്ടാല്‍ പൂമലരും, എങ്കേയും എപ്പോതും, മൈ നേം ഈസ് ബില്ല എന്നീ എംഎസ് വി ഗാനങ്ങളും പിന്നീട് റീമിക്‌സ് ഹിറ്റുകള്‍ ആയിട്ടുണ്ട്. ഒരു യാത്രാമൊഴി എന്ന ചിത്രത്തിലെ എരികനല്‍ കാറ്റില്‍ ഉള്ളം പൊള്ളും പോലെ… കരിമഴക്കാറില്‍ കണ്ണീര്‍ പെയ്യും പോലെ… എന്ന ഗാനമാണ് മലയാളത്തില്‍ അവസാനമായി പാടിയത്… എംഎസ്‌വി എന്ന മല്ലിസൈ മന്നന്‍ ഓര്‍മ്മയായെങ്കിലും സംഗീത ആസ്വാദകരുടെ മനസ്സില്‍ അദ്ദേഹം സൃഷ്ടിച്ച സംഗീതത്തിന്റെ സുവര്‍ണ്ണകാലം എന്നും പ്രഭ ചോരാതെ നില്‍ക്കും.

Related News