Loading ...

Home Gulf

കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിജ്ഞാപനം റദ്ദാക്കി

കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിജ്ഞാപനം റദ്ദാക്കി. കുവൈത്ത് മന്ത്രിസഭയുടേതാണ് തീരുമാനം. 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കോവിഡ് 19 ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. മാര്‍ച്ച്‌ എട്ടു മുതല്‍ ഇന്ത്യ ഉള്‍പ്പെടെ പത്തു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കില്‍ കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന കുവൈത്ത് വ്യോമയാന വകുപ്പിന്റെ നിര്‍ദേശമാണ് വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന അടിയന്തര കാബിനറ്റ് മരവിപ്പിച്ചത്.സര്‍ട്ടിഫിക്കറ്റ് ഹാജരാകുന്നതില്‍ പ്രായോഗിക ബുധിമുട്ടുകള്‍ സംബന്ധിച്ച വിവിധ രാജ്യങ്ങളുടെ ആശങ്കയും തൊഴില്‍ വിപണിയില്‍ ഉണ്ടാകാനിടയുള്ള പ്രതിസന്ധിയും കണക്കിലെടുത്താണ് മന്ത്രിസഭ വിജ്ഞാപനം പിന്‍വലിക്കാന്‍ ഡിജിസിഎക്കു നിര്‍ദേശം നല്‍കിയത്. തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍ കൊറോണ പ്രതിരോധ നടപടികള്‍ പോകാനാണ് ആലോചന. ഇതോടൊപ്പം കോവിഡ്- 19 ആയി ബന്ധപ്പെട് തീരുമാനങ്ങളോ സര്‍ക്കുലറോ ഇറക്കുന്നതിന്  മുൻമ്പ്  മന്ത്രിതല സമിതിയുടെ അംഗീകാരം നേടണമെന്ന് എല്ലാ വകുപ്പുകള്‍ക്കും മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

Related News