Loading ...

Home Education

കൊവിഡ് 19; യുഎഇയില്‍ പൊതുപരീക്ഷകളില്‍ മാറ്റമുണ്ടാകില്ല, കര്‍ശന സുരക്ഷാ സംവിധാനത്തോടെ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി

ദുബൈ: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ സ്‌കൂളുകള്‍ ഒരുമാസത്തേക്ക് അടച്ചിട്ടെങ്കിലും പൊതുപരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതരുടെ അറിയിപ്പ്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ച മുതല്‍ ഒരുമാസത്തേക്ക് അടച്ചിടാന്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയത്.

അതേസമയം എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, പരീക്ഷകള്‍ കര്‍ശന സുരക്ഷാ സംവിധാനത്തോടെ നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. പൊതുപരീക്ഷയുടെ പ്രാധാന്യവും വിദ്യാര്‍ഥികളുടെ ഭാവിയും കണക്കിലെടുത്താണ് ഉപാധികളോടെ പരീക്ഷ നടത്താന്‍ മന്ത്രാലയം അനുമതി നല്‍കിയത്. ഒരു ഹാളില്‍ 15 വിദ്യാര്‍ത്ഥികളെ വീതമായിരിക്കും അനുവദിക്കുക.

അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പില്‍ വിളിച്ചുചേര്‍ത്ത സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യുഎഇ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ പരീക്ഷ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്നും ആശങ്കപ്പെടാനില്ലെന്നും യോഗത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ എംബസി വിദ്യാഭ്യാസം സെക്രട്ടറി അറിയിച്ചു.

Related News