Loading ...

Home Gulf

പ്രവാസിമലയാളികള്‍ക്ക് വീണ്ടും തിരിച്ചടി ; സൗദിയില്‍ ചില്ലറ-മൊത്ത വ്യാപാര മേഖലകളില്‍ കൂടി സ്വദേശിവത്കരണം.

റിയാദ്: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കി സൗദി അറേബ്യയില്‍ തൊഴില്‍ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം വരുന്നു. ഇതുവരെ സ്വദേശിവത്കരണം ഇല്ലാത്ത വിഭാഗങ്ങളില്‍ പുതുതായി ഏര്‍പ്പെടുത്താനും ഈ മേഖലയിലാകെ സൗദിവത്കരണ തോത് കൂട്ടാനുമാണ് തീരുമാനമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍രാജ്ഹി അറിയിച്ചു. മൊത്തം ജീവനക്കാരുടെ സ്വദേശിവത്കരണ തോത് 70 ശതമാനമായി ഉയര്‍ത്തും. ആഗസ്റ്റ് 20 മുതല്‍ പുതിയ തീരുമാനം നടപ്പാകും.ഇതോടെ മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ തീരമാനം. ചായ, കോഫി, ഈത്തപ്പഴം, തേന്‍, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍, പാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി, ഗിഫ്റ്റുകള്‍, കരകൗശല വസ്തുക്കള്‍, പുരാവസ്തുക്കള്‍, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാല്‍, സസ്യ എണ്ണ, സോപ്പ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണം. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.

Related News