Loading ...

Home Business

ഓഹരി വിപണിക്കും രൂപയ്ക്കും തളര്‍ച്ച, സ്വര്‍ണ വില കുതിക്കുന്നു

കൊവിഡ് 19 ഭീതിയില്‍ ഓഹരി വിപണിക്കും രൂപയ്ക്കും തകര്‍ച്ച. ആഗോളത്തലത്തില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാപാരമേഖലെയെ പ്രതികുലമായാണ് ബാധിച്ചിരിക്കുന്നത്. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 1400 പോയിന്റ് താഴ്ന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി. മറ്റ് മേഖലകളിലെ പ്രതിസന്ധി സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിലേ നിക്ഷേപങ്ങള്‍ വര്‍ധിച്ചു. ഡിമാന്റ് വര്‍ധിച്ചതോടെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുകയാണ്.


കഴിഞ്ഞ ദിവസം അമേരിക്കന്‍ വിപണികളിലുണ്ടായ നഷ്ടം ഇന്ത്യന്‍ ഓഹരി വിപണികള്‍ക്കും തിരിച്ചടിയായി. ആദ്യത്തെ ഒരു മിനിട്ടില്‍ മാത്രം നിക്ഷേപകരുടെ നഷ്ടം 4 ലക്ഷം കോടിയാണ്. രൂപയുടെ മൂല്യത്തിലും കനത്ത ഇടിവാണ് രേഖപ്പടുത്തിയ്ത്. ഡോളറിന്റെ വിനിമയ നിരക്ക് 74.02 രൂപയായി. 2018 ഒക്ടോബറിന് ശേഷം രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. വൈറസ് വ്യാപനം കാരണം ഉപഭോഗം കുറഞ്ഞതോടെ അസംസ്‌കൃത എണ്ണ വില കുത്തനെ താഴ്ന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 49 ഡോളര്‍ എന്നതാണ് നിരക്ക്. അതേസമയം, സുരക്ഷിത നിക്ഷപമെന്ന നിലയ്ക്ക് നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുകയാണ്. ഇതോടെ സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം തുടരുകയാണ്. സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 4,040 രൂപയായി. പവന് 400 രൂപ ഉയര്‍ന്ന് 32,320 രൂപയാണ് ഇന്നത്തെ നിരക്ക്.

Related News