Loading ...

Home sports

ശ്രീലങ്ക VS വെസ്റ്റ് ഇന്‍ഡീസ്: ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

വെസ്റ്റ് ഇന്‍ഡീസിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടി20 ഇന്ന് പല്ലകെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ന് രാത്രി ഏഴ് മണിക്ക് ആണ് മത്സരം ആരംഭിക്കുക. രണ്ട് മത്സരങ്ങളുടെ പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ വിന്‍ഡീസ് 25 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. അതിനാല്‍ ഇന്നത്തെ മത്സരം ശ്രീലങ്കയ്ക്ക് നിര്‍ണായകമാണ്. ജയത്തോടെ പരമ്ബരയില്‍ ഒപ്പമെത്താന്‍ ആകും ശ്രീലങ്ക ശ്രമിക്കുക. എന്നാല്‍ ആദ്യ ടി20യില്‍ ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനംനടത്തിയ വിന്‍ഡീസിനെ തോല്‍പ്പിക്കുക അത്ര എളുപ്പമാകില്ല. ലെന്‍ഡല്‍ സിമ്മണ്‍സ്, ആന്ദ്രെ റസല്‍,കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ മികച്ച ഫോമിലാണ് എന്നത് വിന്‍ഡീസിന്‍റെ ആത്മവിശ്വാസം കൂട്ടും.

Related News