Loading ...

Home International

​സിറിയയിൽ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ റ​ഷ്യ​യും തു​ര്‍​ക്കി​യും

മോസ്​കോ: ആ​റു മ​ണി​ക്കൂ​ര്‍​നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷം ഇ​ഡ്‌​ലി​ബി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ നി​ല​വി​ല്‍​വ​ന്ന​താ​യി എ​ര്‍​ദോ​ഗ​ന്‍ അറിയിച്ചു. വടക്ക്​ പടിഞ്ഞാറന്‍ സറിയയിലെ ഇദ്​ലിബില്‍ തുര്‍ക്കി സൈന്യവും റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യവും തമ്മില്‍ വെടി നിര്‍ത്തലിന്​ ധാരണ. തുര്‍ക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉര്‍ദുഗാനും, റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാദിമര്‍ പുട്ടിനും മോസ്​കോയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്​ തീരുമാനം. സി​റി​യ​യി​ലെ അ​വ​സാ​ന വി​മ​ത ശ​ക്തി​കേ​ന്ദ്ര​മാ​യ ഇ​ഡ്‌​ലി​ബി​ന്‍റെ നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​ന്‍ റ​ഷ്യ പി​ന്തു​ണ​യു​ള്ള സി​റി​യ​ന്‍ സൈ​ന്യം ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ന് ശേ​ഷം വ​ലി​യ അ​ക്ര​മ​ങ്ങ​ള്‍​ക്കും ര​ക്ത​ച്ചൊ​രി​ച്ചി​ലു​ക​ള്‍​ക്കു​മാ​ണ് ഈ ​മേ​ഖ​ല ഉണ്ടായത് . സി​റി​യ​ന്‍ സൈ​ന്യം ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ച്ചാ​ല്‍ തു​ര്‍​ക്കി നി​ശ​ബ്ദ​മാ​യി​രി​ക്കു​ക​യി​ല്ല , അ​ങ്കാ​റ പൂ​ര്‍​ണ ശ​ക്തി​യോ​ടെ തി​രി​ച്ച​ടി​ക്കു​മെ​ന്നും എ​ര്‍​ദോ​ഗ​ന്‍ പ​റ​ഞ്ഞു . വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ നി​ല​വി​ല്‍​വ​ന്ന​തി​നു പി​ന്നാ​ലെ തു​ര്‍​ക്കി സൈ​ന്യം സി​റ​യ​ന്‍ സൈ​ന്യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തിയിരുന്നു . വ്യാ​ഴാ​ഴ്ച ഇ​ഡ്‌​ലി​ബി​ല്‍ ര​ണ്ട് തു​ര്‍​ക്കി സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി തു​ര്‍​ക്കി സൈ​ന്യം 21 സി​റി​യ​ന്‍ സൈ​നി​ക​രെ വ​ധി​ക്കു​ക​യും ര​ണ്ട് പീ​ര​ങ്കി​ക​ളും ര​ണ്ട് മി​സൈ​ല്‍ ലോ​ഞ്ച​റു​ക​ളും തകര്‍ത്തിരുന്നു.

​ തുര്‍ക്കിയുമായുമായി എല്ലാ കാര്യത്തിലും യോജിപ്പിലെത്താനാകില്ലെങ്കിലും വെടി നിര്‍ത്തല്‍ ഒരു നല്ല തുടക്കമാകുമെന്നാണ്​ കുരതുന്നതെന്ന്​ വ്ലാദിമര്‍ പുടിന്‍ പറഞ്ഞു. ഇദ്​ലിബിലെ സാധാരണ ജനങ്ങളുടെ കഷ്​ടതകള്‍ക്ക്​ അറുതിയാക​ട്ടെയെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബറിന്​ ശേഷം 300 ല്‍ അധികം സാധാരണക്കാര്‍ ഇദ്​ലിബില്‍ കൊല്ലപ്പെട്ടതായാണ്​ കണക്കുകള്‍. ഇതില്‍ 100 ല്‍ അധികം കുട്ടികളാണ്​. ഒമ്പത്​ വര്‍ഷം നീണ്ട സിയന്‍ യുദ്ധത്തെ തുടര്‍ന്ന്​ പത്ത്​ ലക്ഷത്തോളം ആളുകള്‍ക്ക്​ സ്വന്തം നാട്​ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ​ യു.എൻ ന്റെ   ​കണക്ക്​.











Related News