Loading ...

Home National

കോവിഡ് 19 ; സാമ്പത്തികമായി ബാധിച്ച ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യയും

കൊറോണ വൈറസ് കാരണം സമ്പദ് വ്യവസ്ഥയെ ബാധിച്ച ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യയും. 34.80 കോടി ഡോളറിന്റെ (ഏതാണ്ട് 2,500 കോടി രൂപ) നഷ്ടമാണ് ഇന്ത്യക്ക് കൊറോണ കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചതുകൊണ്ട് സംഭവിച്ചതെന്ന് യുണൈറ്റഡ്‌ നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നു. കൊറോണ വൈറസ് കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചത് അന്താരാഷ്ട്ര വ്യാപാരത്തെ ബാധിക്കുമെന്നും 5,000 കോടി ഡോളറിന്റെ കുറവ് വ്യാപാരത്തില്‍ വരുമെന്നും യു.എന്‍. റിപ്പോര്‍ട്ടിലുണ്ട്. പ്രിസിഷന്‍ ഇന്‍സ്ട്രുമെന്റ്‌സ്, മെഷിനറി, വാഹനം, ആശയവിനിമയ ഉപകരണങ്ങള്‍ എന്നീ മേഖലകളെയാണ് കൊറോണ കൂടുതല്‍ ബാധിച്ചത്. യൂറോപ്യന്‍ യൂണിയന്റെ സമ്പദ് വ്യവസ്ഥയ്ക്കാണ് ഏറ്റവും കൂടുതല്‍ ആഘാതം. 1,560 കോടി ഡോളറിന്റെ നഷ്ടമാണ് യൂറോപ്യന്‍ യൂണിയന് സംഭവിച്ചത്.

അമേരിക്ക (580 കോടി ഡോളര്‍), ജപ്പാന്‍ (520 കോടി ഡോളര്‍), ദക്ഷിണ കൊറിയ (380 കോടി ഡോളര്‍), തയ്‌വാന്‍ (260 കോടി ഡോളര്‍), വിയറ്റ്‌നാം (230 കോടി ഡോളര്‍) എന്നീ രാജ്യങ്ങള്‍ക്കും ഇതിനോടകം ഭീമമായ നഷ്ടം സംഭവിച്ചു.



Related News