Loading ...

Home International

മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ; ആദ്യകേസ് ഒരു വളര്‍ത്തുനായയില്‍

ഹോങ്കോങ്ങിലെ ഒരു കൊറോണ വൈറസ് രോഗിയുടെ വളര്‍ത്തുനായക്ക് ഈ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു, മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ പകരുന്ന ആദ്യ കേസാണിത്. കൊറോണ രോഗിയായ 60 വയസുള്ള ഒരു സ്ത്രീയുടേതാണ് ഈ നായ, തുടര്‍ച്ചയായ പരിശോധനകളില്‍ നായക്ക് കൊറോണ സ്ഥിരീകരിച്ചു. ആവര്‍ത്തിച്ചുള്ള പരിശോധനയില്‍ പോമെറേനിയന്‍ ഇനത്തില്‍ പെട്ട നായയ്ക്ക് താഴ്ന്ന നിലയിലുള്ള വൈറസ് ബാധയുണ്ടെന്ന് നഗരത്തിലെ കൃഷി, ഫിഷറീസ്, കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എ.എഫ്.സി.ഡി) അറിയിച്ചു. മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്കും പകരുന്ന കേസാണ് ഇതെന്ന് സര്‍വകലാശാലകളില്‍ നിന്നും വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് വിദഗ്ധരും ഏകകണ്ഠമായി സമ്മതിച്ചതായി എ.എഫ്.സി.ഡി പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച എല്ലാ വളര്‍ത്തുമൃഗങ്ങളെയും 14 ദിവസത്തേക്ക് നിരീക്ഷിക്കണം എന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഹോങ്കോങ്ങ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. രണ്ട് നായ്ക്കള്‍ ഇതിനകം നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ള മറ്റ് നായ രണ്ടാമത്തെ കൊറോണ വൈറസ് രോഗിയുടേതാണ്, നായയില്‍ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വീണ്ടും പരിശോധന നടത്തും. പൊമെറേനിയനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശോധനയില്‍ രോഗം ഇല്ലെന്ന് കണ്ടെത്തിയാല്‍ ഉടമയ്ക്ക് തിരികെ നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News