Loading ...

Home Europe

ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറല്‍ ജാവിയര്‍ പെരസ് അന്തരിച്ചു

മുന്‍ ഐക്യരാഷ്ട്രസഭ മേധാവി ജാവിയര്‍ പെരസ് ഡി കുല്ലാര്‍ അന്തരിച്ചു. ആഫ്രിക്കന്‍ രാജ്യമായ പെറു സ്വദേശിയായ ജാവിയര്‍ പെരസിന് മരിക്കുമ്ബോള്‍ 100 വയസായിരുന്നു. ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ സമാധാനത്തിന് വേണ്ടി ശക്തമായ ഇടപെടല്‍ നടത്തി ഒരു കാലത്ത് ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എല്‍സാല്‍വദോറില്‍ നടന്ന ആഭ്യന്തരയുദ്ധത്തിലും ഐക്യരാഷ്ട്രസഭയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ജാവിയര്‍ പെരസ് സ്വീകരിച്ചത്. 1981-1991 കാലഘട്ടത്തിലാണ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ജാവിയര്‍ പെരസ് സേവനം അനുഷ്ഠിച്ചത്. ജനുവരി 19ന് നൂറു വയസ് പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് നിലവിലെ ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടറെസ് ആശംസ നേര്‍ന്നത് വാര്‍ത്തയായിരുന്നു. സമാധാനപ്രിയനായി അറിയപ്പെട്ടിരുന്ന ഇദ്ദേഹം, സങ്കീര്‍ണമായ കാലഘട്ടത്തിലാണ് ലോകത്തെ ഏറ്റവും വലിയ സംഘടനയുടെ മേധാവിയായി അവരോധിക്കപ്പെട്ടത്. ലോകത്തകമാനം പട്ടിണി മാറ്റുന്നതിന് വേണ്ടിയുളള മുറവിളി ഉയര്‍ന്ന ഘട്ടത്തില്‍ ശക്തമായ ഇടപെടലാണ് ഇദ്ദേഹം നടത്തിയത്. എട്ടുവര്‍ഷം നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധം ഇദ്ദേഹം ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ്. എല്‍സാവദോറില്‍ അമേരിക്കയുടെ പിന്തുണയോടെയുളള ആഭ്യന്തര യുദ്ധത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തെ നയിച്ചത് ജാവിയര്‍ പെരസാണ്. വിവിധ രാജ്യങ്ങളില്‍ നയതന്ത്രപ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുളള ജാവിയര്‍ പെരസ്, 1973-74 കാലഘട്ടത്തില്‍ യുഎന്‍ സുരക്ഷാസമിതിയുടെ പ്രസിഡന്റായിരുന്നു. 1975 -77 കാലഘട്ടത്തില്‍ സൈപ്രസിന്റെ യുഎന്‍ പ്രതിനിധിയായും ഇദ്ദേഹത്തെ നിയോഗിച്ചിട്ടുണ്ട്. അഭിഭാഷകനായാണ് ഇദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

Related News