Loading ...

Home Australia/NZ

കൊറോണ: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പലിശനിരക്ക് വീണ്ടും വെട്ടിക്കുറച്ചു

ഓസ്‌ട്രേലിയ: കൊറോണ വൈറസ് ബാധ മൂലം സാമ്പത്തിക രംഗത്തുള്ള പ്രതിസന്ധി നേരിടുന്നത് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിലെ ബാങ്കിംഗ് പലിശനിരക്ക് വീണ്ടും വെട്ടിക്കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. 0.5 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പലിശ എത്തിയിരിക്കുന്നത്. കാട്ടുതീ ബാധയെത്തുടര്‍ന്ന് ഇതിനകം തന്നെ മോശം സ്ഥിതിയിലായിരിക്കുന്ന ഓസ്‌ട്രേലിയന്‍ സാമ്പത്തികരംഗത്തിന് കൊറോണ വൈറസ് ബാധയും കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. വൈറസ് ബാധ ഇതുപോലെ തുടരുകയോ ഇനിയും രൂക്ഷമാകുകയോ ചെയ്താല്‍ ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തെ അത് രൂക്ഷമായ പ്രതിസന്ധിയിലാക്കുമെന്നാണ് മുന്നറിയിപ്പ്. à´ˆ സാഹചര്യത്തിലാണ് പലിശ നിരക്ക് വീണ്ടും വെട്ടിക്കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. à´“സ്‌ട്രേലിയയുടെ ചരിത്രത്തില്‍ ഇത്രത്തോളം കുറഞ്ഞ നിരക്കിലേക്ക് പലിശ എത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം മൂന്നു തവണ തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് പലിശ കുറച്ചിരുന്നു. ജൂണ്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 0.25 ശതമാനം വീതം കുറച്ചാണ് പലിശ നിരക്ക് 0.75ലേക്ക് എത്തിച്ചിരുന്നത്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത് ബജറ്റ് പ്രതീക്ഷകളെ തകിടംമറിക്കുമെന്ന് കഴിഞ്ഞയാഴ്ച തന്നെ ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ അതിനു പിന്നാലെ വൈറസ് ബാധ മൂലമുള്ള ഓസ്‌ട്രേലിയയിലെ ആദ്യ മരണവും, രാജ്യത്തിനുള്ളില്‍ തന്നെ വൈറസ് പകരുന്ന സാഹചര്യവും സ്ഥിരീകരിച്ചതോടെ സാമ്പത്തിക രംഗത്തും ആശങ്ക കൂടിയിട്ടുണ്ട്. à´“സ്‌ട്രേലിയന്‍ ഓഹരി വിപണിയും കഴിഞ്ഞയാഴ്ചകളില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു.


Related News