Loading ...

Home sports

മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് ക്വാര്‍ട്ടറില്‍

കിരീടം നിലനിര്‍ത്താം എന്ന പ്രതീക്ഷ കാത്തുകൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് ക്വാര്‍ട്ടറിലേക്ക് കടന്നു. ഇന്നലെ ഷെഫീല്‍ഡില്‍ വെച്ച്‌ നടന്ന മത്സരത്തില്‍ ഷെഫീല്‍ഡ് വെനെസ്ഡേയെ ആണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. ചാമ്ബ്യന്‍ഷിപ്പ് ക്ലബായ ഷെഫീല്‍ഡ് വെനെസ്ഡേയെ അഗ്വേറോയുടെ ഏക ഗോളിന്റെ ബലത്തിലാണ് സിറ്റി മറികടന്നത്. മത്സരത്തിന്റെ‌ 53ആം മിനുട്ടില്‍ ആയിരുന്നു അഗ്വേറോയുടെ ഗോള്‍ വന്നത്. അഗ്വേറോയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടിയുള്ള 254ആമത്തെ ഗോളായിരുന്നു ഇത്. ഇന്നലെ ഒരു ഷോട്ട് ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ വരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍ക്ക് ആയില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂകാസില്‍ ആകും മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍. മാര്‍ച്ച്‌ 20നും 22നും ഇടയിലാകും ക്വാര്‍ട്ടര്‍ പോരാട്ടം നടക്കുക.

Related News