Loading ...

Home Kerala

പ്രായത്തേയും പരീക്ഷയേയും തോല്‍പ്പിച്ച മലയാളി അമ്മൂമ്മമാര്‍ക്ക് രാഷ്ട്രത്തിന്റെ ആദരം; അഭിമാനം

കൊച്ചി; പഠിക്കാന്‍ പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചാണ് കാര്‍ത്ത്യായനി അമ്മയും ഭാഗീരഥി അമ്മയും വാര്‍ത്തകളില്‍ നിറയുന്നത്. പ്രായത്തിന്റെ അവശതകളില്‍ തോല്‍ക്കാതെ പഠിച്ചു മുന്നേറിയ മലയാളി അമ്മൂമ്മമാരെ തേടി രാഷ്ട്രത്തിന്റെ ആദരം എത്തിയിരിക്കുകയാണ്. പഠന മികവിനാണ് കാര്‍ത്ത്യായനി അമ്മയും ഭാഗീരഥി അമ്മയും രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്‌കാരം നേടിയത്. 2018 ലെ തുല്യത പരീക്ഷയില്‍ നൂറില്‍ 98 മാര്‍ക്ക് വാങ്ങിയാണ് കാര്‍ത്യായനി അമ്മ വിജയിച്ചത്. 96 കാരിയായ കാര്‍ത്യായനി അമ്മ ഇതോടെ വാര്‍ത്താ താരമായിരുന്നു. തനിക്ക് കംപ്യൂട്ടര്‍ പഠിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ അമ്മ മലയാളികള്‍ക്ക് അഭിമാനമായി മാറിയിരുന്നു. 105ാം വയസിലാണ് ഭാഗീരഥി അമ്മ നാലാം തരം തുല്യത പരീക്ഷ എഴുതുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ഥിയാണ് അമ്മ. മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗീരഥി അമ്മയെ പ്രശംസിച്ചിരുന്നു. മാര്‍ച്ച്‌ എട്ടിന് നടക്കുന്ന ചടങ്ങില്‍വെച്ച്‌ രാഷ്ട്രപതിയാണ് ഇരുവര്‍ക്കും പുരസ്‌കാരം സമ്മാനിക്കുക

Related News