Loading ...

Home USA

അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ഭ​യാ​ര്‍​ഥി​ക​ളാ​യി ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച്‌ പി​ടി​യി​ലാ​യ​ത് 8447 ഇ​ന്ത്യ​ക്കാ​ര്‍

വാ​ഷിം​ഗ്ട​ണ്‍: മെ​ക്സി​ക്കൊ അ​തി​ര്‍​ത്തി​യി​ലൂ​ടെ അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ഭ​യാ​ര്‍​ഥി​ക​ളാ​യി പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ചു ക​ഴി​ഞ്ഞ വ​ര്‍​ഷം പി​ടി​യി​ലാ​യ​ത് 8447 ഇ​ന്ത്യ​ക്കാ​ര്‍. 2018 ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ 2019 സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്.

ഇ​മി​ഗ്രേ​ഷ​ന്‍ ആ​ന്‍റ് ക​സ്റ്റം​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് (ഐ​സി​ഇ) അ​ധി​കൃ​ത​ര്‍ അ​റ​സ്റ്റ് ചെ​യ്ത​വ​രെ രാ​ജ്യ​ത്തെ വി​വി​ധ ഡി​റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ അ​ട​ച്ച​താ​യി നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ പ​ഞ്ചാ​ബി അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ 422 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

മെ​ക്സി​ക്കൊ, അ​രി​സോ​ണ, ടെ​ക്സ​സ് അ​തി​ര്‍​ത്തി​യി​ലൂ​ടെ​യാ​ണ് അ​ന​ധി​കൃ​ത ഇ​ന്ത്യ​ന്‍ കു​ടി​യേ​റ്റ​ക്കാ​ര്‍ അ​മേ​രി​ക്ക​യി​ലേ​ക്കു ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ ഇ​ന്ത്യ​ക്കാ​രി​ല്‍ 76 സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 1612 പേ​രെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​താ​യും രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​ത്തി​നി​ടെ നാ​ട്ടി​ലേ​ക്കു തി​രി​ച്ചു ക​യ​റ്റി​വി​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ന്ന നി​ര​ക്കാ​ണി​ത്.

2018-ല്‍ 9459 ​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ബാ​മ​യു​ടെ കാ​ല​ത്ത് (2016) 4088 പേ​രാ​ണ് ഐ​സി​ഇ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ട്രം​പ് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​കു​ന്ന അ​ഭ​യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​ത്.

Related News