Loading ...

Home USA

കൊ​റോ​ണ ഭീ​തി​യി​ല്‍ അ​മേ​രി​ക്ക; കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ

കാ​ലി​ഫോ​ര്‍​ണി​യ: കൊ​റോ​ണ (കൊ​വി​ഡ്-19) വൈ​റ​സ് ബാ​ധ​യി​ല്‍ ഒ​രാ​ള്‍ മ​രി​ച്ച​തോ​ടെ അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കൊ​റോ​ണ മൂ​ല​മു​ള്ള കാ​ലി​ഫോ​ര്‍​ണ​യ​യി​ലെ ആ​ദ്യ​മ​ര​ണ​മാ​ണി​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍‌ കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി ഉ​യ​ര്‍​ന്നു.

സ​ക്രാ​മെ​ന്‍റോ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 71 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ല്‍​നി​ന്നും പു​റ​പ്പെ​ട്ട പ്രി​ന്‍​സ​സ് ക്രൂ​യി​സ് ആ​ഡം​ബ​ര ക​പ്പ​ലി​ല്‍ ക​ഴി​ഞ്ഞ​മാ​സം ഇ​ദ്ദേ​ഹം യാ​ത്ര ചെ​യ്തി​രു​ന്നു. ഈ ​യാ​ത്ര​യി​ലാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഈ ​ക​പ്പ​ല്‍ മെ​ക്സി​ക്കോ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യ്ക്കു വൈ​റ്റ് ഹൗ​സ് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. അ​മേ​രി​ക്ക​യി​ലെ 16 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 150 കൊ​റോ​ണ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 11 മ​ര​ണ​ങ്ങ​ളി​ല്‍ 10 എ​ണ്ണ​വും സം​ഭ​വി​ച്ച​ത് വാ​ഷിം​ഗ്ട​ണ്‍ സ്റ്റേ​റ്റി​ലാ​ണ്. വാ​ഷിം​ഗ്ട​ണി​ലും ഫ്ളോ​റി​ഡ​യി​ലും നേ​ര​ത്തെ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

61ഓ​ളം രാ​ജ്യ​ങ്ങ​ളി​ലാ​യി പ​ട​ര്‍​ന്നു​പി​ടി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ല്‍ ഇ​തു​വ​രെ മൂ​വാ​യി​ര​ത്തോ​ളം ആ​ളു​ക​ള്‍ മ​രി​ച്ചു. 92,000ലേ​റെ ആ​ളു​ക​ള്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related News