Loading ...

Home Gulf

കാണികള്‍ക്ക് വേറിട്ടൊരു മല്‍സരക്കാഴ്ച ഒരുക്കാന്‍ ഒരുങ്ങി അല്‍ അയിന്‍ മൃഗശാല.

അല്‍ അയിന്‍ :മൃഗങ്ങള്‍ മത്സരാര്‍ഥികളാകുന്ന പലതരം ഓട്ടമത്സരങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട് .ആനയോട്ടവും കുതിര പന്തയവും കാളയോട്ടവും ഒക്കെ അവയില്‍പ്പെടും . എന്നാല്‍ പലതരം മൃഗങ്ങള്‍ അണിനിരക്കുന്ന ഒരോട്ടപന്തയത്തെക്കുറിച്ച്‌ നമ്മള്‍ ചിന്തിച്ചു കൂടി കാണില്ല . എന്നാല്‍ അത്തരമൊരു മത്സരവുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ് യു എ ഇയിലെ അല്‍അയിന്‍ മൃഗശാല . ഈ റേസില്‍ പങ്കെടുക്കുന്നവരാകട്ടെ പുള്ളിപ്പുലികളും സാലൂക്കികളും ഫാല്‍ക്കണുകളുമൊക്കെയാണ് . അവ പരസ്പരം കുതിച്ചുക്കൊണ്ട് തങ്ങളുടെ വേഗതയും ശക്തിയും കാണികള്‍ക്ക് മുന്നില്‍ തെളിയിക്കും ഒരേ സമയം 150 പേര്‍ക്ക് നില്ക്കാന്‍ കഴിയുന്ന നടപ്പാതയായിരിക്കും സന്ദര്‍ശകര്‍ക്ക് ഓട്ടം കാണാനായി ഒരുക്കുകയെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. പരിശീലകരെ കാണാനും മൃഗങ്ങളെക്കുറിച്ചും അവ നേരിടുന്ന വംശനാശഭീഷണിയെ ക്കുറിച്ചും കൂടുതലറിയാനുള്ള അവസരവും അവര്‍ക്ക് ലഭിക്കുമെന്ന് മൃഗശാല അറിയിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കായിരിക്കും റേസ് . മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന പുള്ളിപ്പുലികളെയും മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഫാല്‍ക്കണുകളെയും ട്രാക്കില്‍ കാണാനാവുന്നത് വലിയൊരു അനുഭവം ആയിരിക്കുമെന്ന് മൃഗശാല ജനറല്‍ ക്യൂറേറ്റര്‍ മയാസ് അല്‍ ക്വാര്‍കാസ് പറയുന്നു . ഒപ്പം സന്ദര്‍ശകരുടെ സുരക്ഷയ്ക്കു വേണ്ട കര്‍ശന നടപടികളും സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗശാലയിലെ ജനറല്‍ ക്യൂറേറ്റര്‍ മയാസ് അല്‍ ക്വാര്‍കാസ് ഉറപ്പ് നല്‍കി.

Related News