Loading ...

Home National

പൗരത്വ നിയമ ഭേദഗതി ; ഐക്യരാഷ്‌ട്രസഭ സുപ്രീംകോടതിയില്‍

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​രേ​യു​ള്ള കേ​സു​ക​ളി​ല്‍ ക​ക്ഷി ചേ​രു​ന്ന​തി​നാ​യി ഐ​ക്യ​രാഷ്‌ട്രസ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ഭ​ര​ണ​ഘ​ട​നാസാ​ധു​ത ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​ക​ളി​ലാ​ണ് യു​എ​ന്‍ ക​മ്മീ​ഷ​ണ​ര്‍ (ഒ​എ​ച്ച്‌സി​എ​ച്ച്‌ആ​ര്‍) ഇ​ന്‍റ​ര്‍​വ​ന്‍​ഷ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഇ​ക്കാ​ര്യം ജ​നീ​വ​യി​ലെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പെ​ര്‍​മ​ന​ന്‍റ് മി​ഷ​ന്‍ സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി അ​നാ​വ​ശ്യ ഇ​ട​പെ​ട​ലാ​ണെ​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​തി​ക​രി​ച്ചു. പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​രകാ​ര്യ​മാ​ണെ​ന്നും യു​എ​ന്‍ ഇ​ട​പെ​ടേ​ണ്ട വി​ഷ​യ​മ​ല്ലെ​ന്നും വി​ദേ​ശകാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​ന്‍, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ മു​സ്‌​ലിം​ക​ള്‍ ഒ​ഴി​കെ​യു​ള്ള ആ​റ് മ​ത​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പൗ​ര​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​നെ​തി​രേ  നൂറ്റമ്പതോ​ളം ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീംകോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. à´ˆ ​കേ​സു​ക​ളി​ല്‍ കോ​ട​തി നേ​ര​ത്തേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ള്‍​ക്ക് കോ​ട​തി നോ​ട്ടീ​സ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. à´ˆ ​കേ​സു​ക​ളി​ല്‍ ക​ക്ഷി ചേ​രാ​നാ​ണ് യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യു​ടെ ജ​ന​റ​ല്‍ അ​സം​ബ്ലി പാ​സാ​ക്കി​യ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളാ​ണ് പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​യി​ലു​ള്ള​തെ​ന്നാ​ണ് മി​ഷേ​ല്‍ ബ​ഷ്ല​റ്റ് ജ​റി​യ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​നു അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക് ഈ നിയമത്തിന്റെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. എ​ന്നാ​ല്‍, അ​ത്ത​ര​ത്തി​ലു​ള്ള​വ​രി​ല്‍ പോ​ലും മതത്തിന്റെ പേ​രി​ല്‍ വി​വേ​ച​ന​മു​ണ്ടാ​കു​ന്ന​ത് യു​എ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണ്. നി​യ​മം മൂ​ലം വ്യ​വ​സ്ഥാ​പി​ത​മാ​യ തു​ല്യ​ത നി​ഷേ​ധി​ക്കാ​നാ​വി​ല്ല.

യു​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ നി​ര്‍​ദേ​ശ​ങ്ങ​ളെ പോ​ലെ ത​ന്നെ യു​എ​ന്‍ പാ​സാ​ക്കി​യി​ട്ടു​ള്ള നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര വ്യ​വ​സ്ഥ​ക​ള്‍​ക്കും ഉ​ട​മ്പ​ടി​ക​ള്‍​ക്കും എ​തി​രാ​ണെ​ന്നും യു​എ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2011ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ 5.87 ദ​ശ​ല​ക്ഷം കു​ടി​യേ​റ്റ​ക്കാ​ര്‍ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​തി​ല്‍ 50 ശ​ത​മാ​ന​വും പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. ഇ​തി​ല്‍ എ​ത്ര​ പേ​രാ​ണ് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര്‍ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മുസ്‌ലിം​ക​ള്‍​ക്കി​ട​യി​ല്‍ മ​ത​പീ​ഡ​നം നേ​രി​ടു​ന്ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ണ്ട്.അ​വ​രെ​യും നിയമ ഭേ​ദ​ഗ​തിയില്‍നിന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ വി​ശ​ദ​മാ​ക്കു​ന്നു.എ​ന്നാ​ല്‍, യു​എ​ന്‍ ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലു​ള്ള അ​നാ​വ​ശ ഇ​ട​പെ​ട​ലാ​ണെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്നാ​ണ് രാ​ജ്യ​ത്തിന്റെ  നി​ല​പാ​ട്. നി​യ​മ നി​ര്‍​മാ​ണം ന​ട​ത്താ​നു​ള്ള ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അ​ധി​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​ണ​ത്. ഏ​തെ​ങ്കി​ലും വി​ദേ​ശ ക​ക്ഷി​ക്ക് അ​തി​ല്‍ ഇ​ട​പെ​ടാ​നാ​വി​ല്ല. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ല്‍ മ​റ്റു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ല്‍ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.









Related News