Loading ...

Home International

കോവിഡ്​-19: പ്രതിരോധത്തിനായി 12 ബില്യണ്‍ ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച്‌ ലോക ബാങ്ക്

കോവിഡ് 19 (കൊറോണ വൈറസ്) രോഗബാധ പ്രതിരോധിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് ലോക ബാങ്ക് 1200 കോടി ഡോളറിന്റെ(87,534 കോടി രൂപ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. വേഗത്തിലും ഫലപ്രദവുമായ നടപടിയാണ് ലക്ഷ്യമിടുന്നതെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ദരിദ്ര രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള à´ˆ ധനസഹായം മെഡിക്കല്‍ ഉപകരണങ്ങള്‍ക്കോ മറ്റു ആരോഗ്യ സേവനങ്ങള്‍ക്കോ ഉപയോഗിക്കാം. കോവിഡ്​-19 ദരിദ്ര രാജ്യങ്ങള്‍ക്ക്​ വലിയ ബാദ്ധ്യതയാവും വരുത്തുക. അതുകൊണ്ട്​ അവര്‍ക്ക്​ ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൂടുതല്‍ ഫണ്ട്​ ആവശ്യമായി വരും. ഇതിനായാണ്​ അടിയന്തര സഹായം അനുവദിച്ചതെന്ന്​ ലോക ബാങ്ക്​ വ്യക്​തമാക്കി. ബാങ്ക് പല അംഗരാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, ഏതു രാജ്യങ്ങള്‍ക്കാണ് സഹായം നല്‍കാന്‍ സാദ്ധ്യതയുള്ളതെന്ന് അദ്ദേഹം വിശദമാക്കിയില്ല. ഇതില്‍ 8 ബില്യണ്‍ ഡോളര്‍ സഹായം അഭ്യര്‍ത്ഥിച്ച രാജ്യങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ നല്‍കുക. എബോള, സിക്ക തുടങ്ങിയ രോഗങ്ങള്‍ വ്യാപിച്ചപ്പോഴും സഹായവുമായി ലോകബാങ്ക്​  രംഗത്തെത്തിയിരുന്നു. ചൈനയില്‍ ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയേറ്റ് ഇതിനോടകം മൂവായിരത്തിലധികം പേരാണ് മരിച്ചത്. രോഗബാധ 78 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തു. മൊറോക്കോ, അന്‍ഡോറ, അര്‍മീനിയ, ഐസ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി രോഗബാധയുണ്ടായത്. 90,000 ത്തിലധികം പേര്‍ക്കു ലോകമെമ്പാടും വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര നാണയ നിധിയും (ഐഎംഎഫ്) ലോക ബാങ്കും ഏപ്രിലില്‍ നടത്താനിരുന്ന നേരിട്ടുള്ള മുഖാമുഖ ചര്‍ച്ചകള്‍ റദ്ദാക്കി. പകരം വീഡിയോ കോണ്‍ഫറന്‍സ് രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. ധനകാര്യ മന്ത്രിമാര്‍, വികസന സെക്രട്ടറിമാര്‍, സംഘടനകളുടെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാര്‍ എന്നിവരുള്‍പ്പെടെ 10,000 പ്രതിനിധികള്‍ വാഷിംഗ്ടണിലേക്ക് പോകില്ലെന്നാണ് തീരുമാനം. 2001 സെപ്റ്റംബര്‍ 11- ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണ സമയത്തും സമാനരീതിയില്‍ കൂടിക്കാഴ്ചകള്‍ റദ്ദാക്കിയിരുന്നു.

Related News