Loading ...

Home Kerala

മാര്‍ച്ച്‌ മാസം അന്ത്യത്തില്‍ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാര്‍ച്ച്‌ മാസം അവസാനത്തോടെ ശ​ക്ത​മാ​യ വേ​ന​ല്‍​മ​ഴ​ ലഭിക്കുമെന്ന് കേന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​വും മ​റ്റി​ട​ങ്ങ​ളി​ല്‍ നേ​രി​യ തോ​തി​ലും പെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വേ​ന​ല്‍​മ​ഴ​യു​ടെ തീ​വ്ര​ത​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ര​ണ്ട് ദി​വ​സം​കൂ​ടി ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ നേ​രി​യ മ​ഴ ലഭിക്കുമെന്നാണ് നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ പ്രവചനം . ക​ന​ത്ത​ചൂ​ട്​ മൂ​ലം രൂ​പ​പ്പെ​ട്ട മേ​ഘ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴ​ത്തെ മഴക്കുള്ള കാരണം . ജ​നു​വ​രി -ഫെ​ബ്രു​വ​രി സീ​സ​ണി​ല്‍ 57 ശ​ത​മാ​നം മ​ഴ​യു​ടെ കുറവാണ് രേഖപ്പെടുത്തിയത് . ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത് 47 ശ​ത​മാ​നമായിരുന്നു . എറണാകുളം ,വയനാട് ഒ​ഴി​കെയുള്ള 12 ജി​ല്ല​ക​ളി​ലും മ​ഴ​യു​ടെ കാ​ര്യ​ത്തി​ല്‍ വ​ന്‍ കു​റ​വാ​ണു​ണ്ടാ​യ​ത്.

Related News