Loading ...

Home National

ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചത് 28 പേര്‍ക്ക്; ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രത നിർദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊറോണ വ്യാപനം തുടരുന്നു. ഇന്ത്യയില്‍ നിലവില്‍ 28 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സിങ് പറഞ്ഞു. ജനങ്ങള്‍ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ ആശുപത്രികളില്‍ ചികിത്സ തേടണം. കൊറോണ സ്ഥിരീകരിച്ചവര്‍ ഇപ്പോള്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്ബില്‍ നിരീക്ഷണത്തിലാണുള്ളത്. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യത്തേക്ക് വരുന്ന എല്ലാ വിദേശികള്‍ക്കും സ്ക്രീനിംഗ് നടത്തും. ഇതിനായി എല്ലാ വിമാനത്താവളങ്ങളിലും സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. രോഗ ബാധ ഒഴിവാക്കാന്‍ കഴിവതും പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വിദഗ്ധര്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 19 ലാബുകള്‍ രാജ്യത്താകമാനം ആരംഭിക്കും.

Related News