Loading ...

Home sports

ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ബിയില്‍ ഒന്നാമത്, സെമിയില്‍ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം

വനിതാ ട്വി20 ലോകകപ്പിന്റെ സെമി ഫൈനല്‍ ഫിക്സ്ചറുകള്‍ തീരുമാനമായി. ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരം മഴ മുടക്കിയതോടെയാണ് സെമി ഫിക്സ്ചറുകള്‍ തീരുമാനമായത്. വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും ആയിരുന്നു ഇന്ന് ഏറ്റുമുട്ടേണ്ടിയിരുന്നത്. മഴ കാരണം ഒരു പന്തുപോലും എറിയാന്‍ ആകാതെ മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകള്‍ക്കും ഒരോ പോയന്റ് ലഭിച്ചു. ഈ ഒരു പോയന്റ് മതിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാമത് എത്താന്‍. ഗ്രൂപ്പില്‍ ബി ഒന്നാമത് എത്തിയ ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെ നേരിടും. മറ്റൊരു സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. സെമി ഫൈനലുകള്‍ക്കും മഴയുടെ ഭീഷണിയുണ്ട്. സെമി ഫൈനല്‍ മഴ കാരണം നടന്നില്ല എങ്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. മര്‍ച്ച്‌ 5നാണ് സെമി പോരാട്ടങ്ങള്‍ നടക്കുക.

Related News