Loading ...

Home National

ഇന്ത്യയിലെ 10 ഡിറ്റര്‍ജന്‍ഡ് ബ്രാന്റുകള്‍ ക്യാന്‍സറിന് കാരണമാകുന്നു

ന്യൂഡല്‍ഹി: പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ടോക്‌സിക്ക് ലിങ്ക് നടത്തിയെ പഠനത്തില്‍ ഇന്ത്യയിലെ 10 ഡിറ്റര്‍ജന്‍ഡ് ബ്രാന്റുകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ടോക്‌സിക്ക് ലിങ്ക് ഇന്ത്യയിലെ പത്ത് ഡിറ്റര്‍ജന്‍ഡുകളില്‍ നിന്നും ആറ് ജലായശയങ്ങളില്‍ നിന്നും എടുത്ത സാംപിളുകളിലാണ് പഠനം നടത്തിയത്. എന്നാല്‍ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നപ്പേള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ഡേര്‍ട്ടി ട്രെയ്ല്‍:ഡിറ്റര്‍ജന്‍ഡ് ടു വാട്ടര്‍ബോഡീസ്' എന്ന പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 10 ഡിറ്റര്‍ജന്‍ഡ് ബ്രാന്റുകള്‍ ക്യാന്‍സറിന് കാരണമാകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടെങ്കിലും അവ ഏതാണെന്ന് ടോക്‌സിക്ക് ലിങ്ക് പുറത്ത് വിട്ടിട്ടില്ല. ഇന്ത്യയിലെ ആറ് നദികളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരയളവില്‍ ക്യാന്‍സറിന് കാരണമാകുന്ന നോണൈല്‍ഫിനോള്‍ സാന്നിധ്യമുണ്ടെന്ന് വ്യക്തമാക്കുന്നു. ഗര്‍ ഗംഗ, ഉത്തര്‍ പ്രദേശിലെ ഹിന്ദോണ്‍, ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ തപ്തി, രാജസ്ഥാനിലെ ബന്ദി, ഒഡീഷയിലെ മഹാനദി, നാഗ്പൂരിലെ അംബസാരി നദി എന്നിവിടങ്ങളില്‍ നിന്നും എടുത്ത സാംപിളുകളിലാണ് പഠനം നടത്തിയത്. കൂടാതെ 10 ഡിറ്റര്‍ജന്‍ഡുകളിലും കൂടിയ അളവില്‍ നോണൈല്‍ഫിനോള്‍ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് രാജ്യങ്ങളില്‍ നോണൈല്‍ഫിനോള്‍ ഉപയോഗത്തിന് നിരോധനമുണ്ടെന്നിരിക്കെയാണ് ഇന്ത്യയില്‍ ഡിറ്റര്‍ജന്‍ഡുകളില്‍ കൂടിയ അളവില്‍ നോണൈല്‍ഫിനോളിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവ മനുഷ്യരില്‍ ക്യാന്‍സറിന് കാരണമാകുന്നു. എന്നാല്‍ നദികളില്‍ നോണൈല്‍ഫിനോളിന്റെ സാന്നിധ്യം കണ്ടെത്തിയത് ജീവജാലങ്ങളയും പരിസ്ഥിതിയെയും സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related News