Loading ...

Home Business

കേന്ദ്രത്തിന്‌ കേരളബാങ്കില്‍ നേരിട്ട്‌ നിയന്ത്രണമില്ല

സംസ്ഥാനത്ത് പുതുതായിതുടങ്ങുന്ന കേരളബാങ്കില്‍ കേന്ദ്രസര്‍ക്കാരിനു നേരിട്ടുള്ള നിയന്ത്രണമോ ഓഹരികളോ ഇല്ലെന്ന് ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ലോക്‌സഭയെ അറിയിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു മന്ത്രി. സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനപ്രകാരം 13 ജില്ലാ സഹകരണബാങ്കുകള്‍ അവരുടെ ആസ്തികള്‍ സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ചിട്ടുണ്ടെന്നും അവയുടെ സംയോജനത്തിന് റിസര്‍വ്ബാങ്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും നബാര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 1949-ലെ ബാങ്കിങ് നിയമപ്രകാരം ഇവയുടെ നിയന്ത്രണം സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്കാണെന്നും കേന്ദ്ര ധനകാര്യവകുപ്പിന്‌ നേരിട്ട്‌ നിയന്ത്രണമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related News