Loading ...

Home sports

എട്ട് മാസത്തെ ഇടവേളക്കുശേഷം ബാറ്റുമായി ധോണി; ആര്‍പ്പുവിളിച്ച്‌ ആരാധകര്‍

ചെന്നൈ: എട്ട് മാസത്തെ ഇടവേളക്കുശേഷം ബാറ്റുമായി പരിശീലനത്തിനെത്തിയ ധോണിക്ക് വേണ്ടി ആര്‍പ്പുവിളിച്ച്‌ ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡ‍ിയത്തില്‍ ധോണി ഇറങ്ങിയപ്പോള്‍ നൂറുകണക്കിന് ആരാധകരും എത്തിയിരുന്നു. ലോകകപ്പിനുശേഷം ഇതാദ്യമായാണ് ധോണിയുടെ ബാറ്റിംഗ് പരിശീലനം ആരാധകര്‍ നേരിട്ടു കാണുന്നത്. നേരത്തെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ധോണി നെറ്റ്സില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും ആരാധകര്‍ക്ക് അത് കാണാന്‍ അനുവാദമുണ്ടായിരുന്നില്ല.

Related News