Loading ...

Home Australia/NZ

മെല്‍ബണ്‍ സിറോ മലബാര്‍ രൂപത ഫണ്ട് കൈമാറി

മെല്‍ബണ്‍: സെന്‍റ് തോമസ് സിറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍, ഓസ്ട്രേലിയയില്‍ കാട്ടുതീ മുലം വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി രൂപതയിലെ വിവിധ ഇടവകകളിലൂടെയും മിഷനുകളിലൂടെയും സമാഹരിച്ച 17,000 ഡോളര്‍ സെന്‍റ് വിന്‍സെന്‍റ് à´¡à´¿ പോള്‍ സൊസെറ്റിക്കു കൈമാറി. രൂപത കാര്യാലയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ് എന്നിവരില്‍ നിന്നും സെന്‍റ് വിന്‍സെന്‍റ് à´¡à´¿ പോള്‍ നാഷനല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ക്ലയര്‍ വിക്ടറി ഫണ്ട് സ്വീകരിച്ചു. കാട്ടുതീ മൂലം സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് നിത്യ ഉപയോഗ സാധനങ്ങളും ഭക്ഷണവും ബ്ലാങ്കറ്റുകളും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുകയും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഓസ്ട്രേലിയയിലെ സെന്‍റ് വിന്‍സെന്‍റ് à´¡à´¿ പോള്‍ നാഷണല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. à´®àµ†à´²àµâ€à´¬à´£àµâ€ സിറോ മലബാര്‍ രൂപതയുടെ ബുഷ് ഫയര്‍ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തവര്‍ക്ക് ബിഷപ്പ് ബോസ്കോ പുത്തൂര്‍ നന്ദി രേഖപ്പെടുത്തി.

Related News