Loading ...

Home cinema

ഹോളിവുഡ് ചിത്രം 'ആര്‍ടെമിസ് ഫൗള്‍' മെയ് 29ന് പ്രദര്‍ശനത്തിന് എത്തും

കെന്നത്ത് ബ്രാനാഗ് സംവിധാനം ചെയ്യുന്ന അമേരിക്കന്‍ സയന്‍സ് ഫാന്റസി സാഹസിക ചിത്രമാണ് ആര്‍ടെമിസ് ഫൗള്‍. കോനോര്‍ മക്ഫെര്‍സണും ഹാമിഷ് മക്കോളും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇയോണ്‍ കോള്‍ഫറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഫെര്‍ഡിയ ഷാ, ലാറ മക്ഡൊണെല്‍, ജോഷ് ഗാഡ്, തമര സ്മാര്‍ട്ട്, നോണ്‍സോ അനോസി, കോളിന്‍ ഫാരെല്‍, ജൂഡി ഡെഞ്ച് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹാരിസ് സാംബര്‍ലോക്കോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ചിത്രം 2020 മെയ് 29 ന് റിലീസ് ചെയ്യും.

Related News