Loading ...

Home International

ചൈനയ്ക്കു പുറത്ത് അതിവേഗത്തില്‍ വ്യാപിച്ച്‌ കോവിഡ്; യുഎസിലും ഇറാനിലും മരണസംഖ്യ ഉയരുന്നു, രോഗം വീണ്ടും സ്ഥിരീകരിച്ചതോടെ അതീവജാഗ്രതയില്‍ ഇന്ത്യ

 à´šàµˆà´¨à´¯à´¿à´²àµâ€ പുതിയതായി കോവിഡ്-19 ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും മറ്റു രാജ്യങ്ങളില്‍ ഭീതി ഉയരുകയാണ്. യുഎസില്‍ തിങ്കളാഴ്ച നാലു പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ മരണസംഖ്യ ആറായി. ന്യൂയോര്‍ക്കിലും രോഗബാധ സ്ഥരീകരിച്ചു, ഹൂസ്റ്റണില്‍ നടത്താനിരുന്ന ആഗോള ഊര്‍ജ ഉച്ചകോടി റദ്ദാക്കി. ദക്ഷിണ കൊറിയയില്‍ പുതിയതായി മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, ആകെ മരണം 34. ഇവിടെ 600 പേര്‍ക്കു കൂടി പുതിയതായ രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 4,812 ആയി. പാക്കിസ്ഥാനില്‍ അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


ഇന്നലെ 31 പേര്‍ കൂടി മരിച്ചതോടെ ചൈനയില്‍ കോവിഡ്-19 ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 2,943 ആയി. തിങ്കളാഴ്ച 125 പേര്‍ക്കു കൂടി രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുള്ളവരാണ് മരിച്ച 31 പേരും. വുഹാനില്‍ തന്നെ 111 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ ആകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,151 ആയി. ചൈനയില്‍ പുതിയതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായാണു ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചത്. ഇറാനിലും ഇറ്റലിയിലും മരണസംഖ്യ ഉയര്‍ന്നു. പതിനെട്ട് പേരാണ് കഴിഞ്ഞ ദിവസം ഇറ്റലിയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 52ആയി. 2000ത്തിലധികം പേര്‍ ചികില്‍സയിലാണ്. ഇറാനില്‍ ആകെ മരണം 66 ആയി. രോഗികള്‍ 1501. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറാനിലാണ്. ഇവിടേക്ക് അടിയന്തര വൈദ്യ സഹായം എത്തിക്കുമെന്നു ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു . യൂറോപ്യന്‍ യൂണിയന്‍ 50 ലക്ഷം യൂറോയുടെ സഹായവും നല്‍കും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേശക സമിതിയിലെ അംഗം മുഹമ്മദ് മിന്‍മുഹമ്മദലി (71) രോഗം ബാധിച്ചു മരിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക പടര്‍ത്തി സൗദി അറേബ്യയിലും കോവിഡ് 19. ഇതോടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നു ബഹ്റൈന്‍ വഴിയെത്തിയ സൗദി പൗരനാണ് രോഗബാധ. യുഎഇ 21, ഒമാന്‍ 6, ഖത്തര്‍ 4, ബഹ്റൈന്‍ 47 എന്നിങ്ങനെയാണു മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ രോഗബാധിതര്‍. ജോര്‍ദാന്‍, പോര്‍ച്ചുഗല്‍, തുനീസിയ, സെനഗല്‍, ചെക്ക് റിപ്പബ്ലിക്, അര്‍മേനിയ എന്നിവയാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ച രാജ്യങ്ങള്‍. ലോകത്താകെ മരണസംഖ്യ 3000 കടന്നു. അറുപത് രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പേര്‍ ചികില്‍സയിലാണ്. ഇതില്‍ തൊണ്ണൂറ് ശതമാനം രോഗികളും ചൈനയിലാണെങ്കിലും ചൈനയില്‍ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ബ്രിട്ടിഷ്, ഇത്തിഹാദ് എയര്‍വെയ്സുകളുടേതടക്കം നിരവധി വിമാനങ്ങള്‍ യൂറോപ്പ്, ഗള്‍ഫ് ഉള്‍പ്പെടെ വിവിധമേഖലകളിലേക്കുള്ള യാത്രകള്‍ വെട്ടിച്ചുരുക്കി. അതേസമയം, ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളും ക‍ര്‍ശനമാക്കി. 21 വിമാനത്താവളങ്ങളിലും 12 തുറമുഖങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരുകയാണ് ഡല്‍ഹിയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒരാള്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അടുത്തിടെ ദുബായില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിക്കാണ് തെലങ്കാനയില്‍ വൈറസ് ബാധ കണ്ടെത്തിയത്. ശനിയാഴ്ച ജയ്പൂരിലെത്തിയ ഇറ്റാലിയന്‍ പൗരനാണ് മൂന്നാമത് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 23 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹില്‍ ചികില്‍സയില്‍ കഴിയുന്ന രോഗി യാത്ര ചെയ്ത വിമാനത്തിലെ മുഴുവന്‍ ജീവനക്കാരും അടിയന്തരമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് എയര്‍ ഇന്ത്യ നിര്‍ദേശിച്ചു.

Related News