Loading ...

Home Gulf

സാബിക് ഓഹരി ഏറ്റെടുക്കല്‍; ലയനത്തിന് അംഗീകാരം നല്‍കി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും

സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയും ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷനായ സാബികും തമ്മിലുള്ള ലയനത്തിന് അംഗീകാരം നല്‍കി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും. അന്താരാഷ്ട്ര കോംപറ്റീഷന്‍ അതോറിറ്റിയുടെ ഉപാധികളൊന്നുമില്ലാതെയാണ് അംഗീകാരം നല്‍കിയത്.സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ അഥവാ സാബിക്കിന്റെ എഴുപത് ശതമാനം ഓഹരികളാണ് സൗദി അരാംകോ ഏറ്റെടുത്തത്. പെട്രോകെമിക്കല്‍ മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദി അരാംകോ പതിനൊന്ന് മാസം മുൻമ്പ് സാബികിനെ ഏറ്റെടുത്തത്. എന്നാല്‍ സാബിക്കിന്റെ ഉപ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദേശ രാജ്യങ്ങളായ ഇന്ത്യയുടെയും യൂറോപ്പിന്റെയും അംഗീകാരം തുടക്കത്തില്‍ ഇതിനുണ്ടായിരുന്നില്ല. കുത്തക വല്‍ക്കരണവും മാല്‍സര്യവും വര്‍ധിക്കാന്‍ ഇടയാക്കുമെന്ന ധാരണയിലായിരുന്നു അനുമതി നല്‍കാതിരുന്നത്. എന്നാല്‍ നിബന്ധകളൊന്നുമില്ലാതെ സാബികിന്റെ ഓഹരികള്‍ ഏറ്റെടുത്ത അരാംകോയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി ഇന്ത്യയും യൂറോപ്പ്യന്‍ കമ്മീഷനും കഴിഞ്ഞ ദിവസം അറിയിച്ചു. സാബിക്കിന്റെ അറുപത്തിയൊന്‍പതേ ദശാംശം ഒരു ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് സൗദി അരാംകോ ഏറ്റെടുത്തത്.


Related News