Loading ...

Home cinema

'ഫോറന്‍സിക്' ; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക്കിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധനെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി 28ന് പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ക്രൈം തില്ലറായി ഒരുക്കിയ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയാവുന്നത്. നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ. സെവന്‍ത് ഡെയ്ക്ക് ശേഷം അഖില്‍ പോളും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് ഫോറന്‍സിക്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം.

Related News