Loading ...

Home Business

ജി ഡി പി വളര്‍ച്ച 4.9 ശതമാനമായി കുറയുമെന്ന് ഫിച്ച്‌ സൊല്യൂഷന്‍സ് റിപ്പോര്‍ട്ട്

ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 4.9 ശതമാനമായി കുറയുമെന്ന് ഫിച്ച്‌ സൊല്യൂഷന്‍സ്. നേരത്തെ 5.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഫിച്ച്‌ തയാറാക്കിയ നിഗമനം. മാനുഫാക്റ്ററിങ് രംഗത്തെ തളര്‍ച്ച, ഡിമാന്‍ഡിലെ ഇടിവ്, സപ്ലൈ ചെയിനില്‍ സംഭവിച്ചിരിക്കുന്ന പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാണ് ഫിച്ച്‌ ചൂണ്ടികാട്ടുന്നത്. കൊറോണ രോഗ ബാധ പടരുന്നതും ഇന്ത്യന്‍ സമ്പദ്ഘടനയെ ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രതികൂലമായി ബാധിക്കും. ഡിസംബറില്‍ സമാപിച്ച പാദത്തില്‍ ജി ഡി പി വളര്‍ച്ച 4.7 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. അതേസമയം ഇന്ത്യയുടെ മാനുഫാക്റ്ററിങ് ഇന്‍ഡക്സ് ഫെബ്രുവരിയില്‍ 54.5 ശതമാനത്തിലേക്ക് താഴ്ന്നു. ജനുവരിയില്‍ ഇത് 55.3 ശതമാനമായിരുന്നു. ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്ക് 7.78 ശതമാനമായി കൂടി. ജനുവരിയില്‍ ഇത് 7.16 ശതമാനമായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയില്‍ തൊഴിലില്ലായ്മയുടെ തോത് ജനുവരിയിലെ 5.97 ശതമാനത്തില്‍ നിന്ന് 7.37 ശതമാനമായി കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു. അര്‍ബന്‍ മേഖലയില്‍ തൊഴില്ലായ്‌മ നേരിയ തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. 9.70 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായാണ് കുറഞ്ഞത്.



Related News