Loading ...

Home International

മലേഷ്യന്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസീന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മലേഷ്യന്‍ പ്രധാനമന്ത്രിയായി മുഹിയുദ്ദീന്‍ യാസീന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാതിര്‍ മുഹമ്മദ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നലെ മുഹിയുദ്ദീന്‍ യാസീനെ പുതിയ പ്രധാനമന്ത്രിയായി രാജാവ് പ്രഖ്യാപിച്ചത്. മലേഷ്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് 72കാരനായ മുഹിയുദ്ദീന്‍ യാസീന്‍. ഇന്ന് രാവിലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്വാലാലംപൂരിലെ കൊട്ടാരത്തില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.അതേസമയം, പ്രധാനമന്ത്രിയാകാനുള്ള ഭൂരിപക്ഷം തനിക്കാണെന്നും താനത് പാര്‍ലമെന്റില്‍ തെളിയിക്കുമെന്നും രാജിവച്ച മഹാതിര്‍ മുഹമ്മദ് പറഞ്ഞു. തനിക്ക് 114 പേരുടെ പിന്തുണയുണ്ടെന്നും മഹാതിര്‍ പറഞ്ഞു. പഴയ എതിരാളിയും മുന്നണിയിലെ രണ്ടാമനുമായ അന്‍വര്‍ ഇബ്രാഹിം പിന്‍ഗാമിയാകുന്നത് തടയാനാണ് മഹാതിര്‍ മുഹമ്മദ് ഏതാനും ദിവസം മുന്‍പ് രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇന്നലെയാണ് മുന്‍ ആഭ്യന്തര മന്ത്രിയായ മുഹിയുദ്ദീന്‍ യാസീനെ പ്രധാനമന്ത്രിയായി രാജാവ് പ്രഖ്യാപിച്ചത്. എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജാവ് അന്തിമ തീരുമാനമെടുത്തത്. യാസീന്റെ സഖ്യത്തില്‍ കടുത്ത ഇസ്ലാമിക നിയമങ്ങള്‍ക്കായി വാദിക്കുന്ന സംഘടനകളും അംഗങ്ങളാണ്.

Related News