Loading ...

Home sports

ഇന്ത്യയുടെ കൂട്ടത്തോല്‍വി, ലോക ടെസ്റ്റ് ചാമ്പ്യയന്‍ഷിപ്പ് പോയിന്റ് നില ഇപ്പോള്‍ ഇങ്ങനെ

ന്യൂസിലാന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ കൂട്ടത്തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് ആശ്വാസമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് നില. കനത്ത തോല്‍വി വഴങ്ങിയിട്ടും പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒന്‍പത് കളിയില്‍ നിന്ന് ഏഴ് വിജയവും രണ്ട് തോല്‍വിയുമായി 360 പോയന്റാണ് ഇന്ത്യയ്ക്കുളളത്. 10 കളിയില്‍ നിന്ന് ഏഴ് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 296 പോയന്റുമായി ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത കിവീസ് മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും നാല് തോല്‍വിയും അടക്കം 180 പോയന്റാണ് ന്യൂസിലാന്‍ഡിന് ഉളളത്. ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യാനായതോടെ 120 പോയിന്റാണ് കിവീസ് അധികമായി നേടിയത്. ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്. ഒന്‍പത് കളിയില്‍ നിന്ന് അഞ്ച് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം 146 പോയിന്റാണ് ഇംഗ്ലണ്ടിനുളളത്. പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുണ്ട്. അഞ്ച് കളിയില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയും അടക്കം 140 പോയിന്റാണ് പാകിസ്ഥാന് ഉളളത്. ശ്രീലങ്ക (80), ദക്ഷിണാഫ്രിക്ക (24) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ പോയിന്റ് നില. വെസ്റ്റിന്‍ഡീസിനും ബംഗ്ലദേശിനും ഇതുവരെ ഒരു പോയിന്റ് പോലും നേടാനായിട്ടില്ല.



Related News