Loading ...

Home Gulf

ഉംറ വിസ, ഫീസ് മടക്കി കിട്ടാന്‍ ഏജന്‍സികളുമായി ബന്ധപ്പെടണം

ദമ്മാം: കോവിഡ് 19 ത്തിന്റെ പ്രതിരോധഭാഗമായി ഉംറ, ടൂറിസം വിസകള്‍ തത്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിസ ഫീസ്, സര്‍വീസ് തുക തിരിച്ചു ലഭിക്കുന്നതിനു അതാത് ഏജന്‍സികളുമായി ബന്ധപ്പെടണമെന്ന് ഹജ്ജ ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.രോഗ പ്രതിരോധത്തിന്റെ ഭാഗമായാണ് ഉംറ, ടൂറിസം വിസ തത്കാലികമായി നിറുത്തി വെച്ചതെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.


ഉംറ തീര്‍ത്ഥാടകര്‍ക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ 469000 ഉംറ വിസകള്‍ ഇഷ്യും ചെയ്തിരുന്നു. നിരോധന നിലവില്‍ വന്ന ശേഷം ഇതുവരെ 106000 തീര്‍ത്ഥാകര്‍ തിരിച്ചു പോവുകയും ചെയ്തു.25 ആശുപത്രികള്‍ കൊറോണ വൈറസ പ്രതിരോധിക്കാനായി സജ്ജീകരിച്ചിട്ടുണ്ട്. പ്രതിരോധ മെന്ന നിലക്ക് ആവശ്യമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ട നടപടികള്‍ കൈ കൊള്ളുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Related News