Loading ...

Home cinema

അ​മ്മ യോഗം ചൊവ്വാഴ്ച; ഷെ​യ്ന്‍ നി​ഗം വി​ഷ​യം ച​ര്‍​ച്ച​യാ​യേ​ക്കും

കൊ​ച്ചി: താ​രസം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ല്‍ ചേ​ര്‍​ന്നേ​ക്കും. ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​തെ ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ വി​ല​ക്ക് പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ട് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നാ​ണു വി​വ​രം. ഷെ​യ്നെ യോ​ഗ​ത്തി​ലേ​ക്ക് വി​ളി​പ്പി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ണ്ട്.

യോ​ഗ​ത്തി​നു​ശേ​ഷം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളു​മാ​യി താ​ര​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നാ​ണു സൂ​ച​ന. എ​ന്നാ​ല്‍, നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗം ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ത​നി​ക്ക് ഇ​തു​വ​രെ അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ്ര​തി​ക​രി​ച്ചു. ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗും വെ​യി​ല്‍, ഖു​ര്‍​ബാ​നി എ​ന്നീ സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​വും മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഷെ​യ്ന്‍ നി​ഗ​ത്തി​ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പിന്നീട് അമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് ഷെയ്ന്‍ ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

Related News