Loading ...

Home Kerala

കൊറോണ ഭീ​തി: കേ​ര​ള​ത്തി​ല്‍​ നി​ന്ന് സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് നി​യ​ന്ത്ര​ണം

നെ​ടുമ്പാ​ശേ​രി: കോ​വി​ഡ് രോ​ഗ ​ഭീ​തി​യെ തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍​നി​ന്ന് സൗ​ദി അ​റ്യേ​ബ്യ​യി​ലേ​യ്ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം. സ​ന്ദ​ര്‍​ശ​ന വീ​സ​യി​ലും പു​തി​യ ജോ​ലി വീ​സ​യി​ലും പോകുന്നവര്‍ക്കുമാണ് ഇ​പ്പോ​ള്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ട്ടു​ള്ള​ത്.

പു​തി​യ ജോ​ലി വീസ ല​ഭി​ച്ച​വ​ര്‍​ക്കാ​ണ് ഇ​ത് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ജോ​ലി​ക്ക് ക​യ​റി​യി​ല്ല​ങ്കി​ല്‍ ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന സ്ഥി​ത​യാ​ണു​ള്ള​ത്. കോ​വി​ഡ് ഭീ​തി​യെ തു​ട​ര്‍​ന്ന് ആ​ദ്യം ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍​ക്കും സ​ന്ദ​ര്‍​ശ​ന വീ​സ ല​ഭി​ച്ച​വ​ര്‍​ക്കു​മാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇതിന് പുറമേ ഫാ​മി​ലി വി​സി​റ്റ്, എം​പ്പോ​യി​മെ​ന്‍റ് വി​സി​റ്റ്, ബി​സി​ന​സ് വി​സി​റ്റ് എ​ന്നീ വീസ ല​ഭി​ച്ച​വ​ര്‍​ക്കും താ​ല്‍​ക്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ട്ടു​ണ്ട​ന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സൗ​ദി​യി​ല്‍ ജോ​ലി ചെ​യ്ത് അ​വ​ധി​ക്ക് നാ​ട്ടി​ല്‍ വ​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം ഇ​ല്ലാ​ത്ത​ത്.

കൂ​ടാ​തെ സൗ​ദി​യി​ല്‍ ബി​സ​ന​സ് ന​ട​ത്തു​ന്ന​വ​ര്‍​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പ​ല​ര്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ നാ​ട്ടി​ല്‍ ഇ​രു​ന്ന് ബി​സ​ന​സ് നി​യ​ന്ത്രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഉം​റ തീ​ര്‍​ഥാ​ട​നം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​യ്ക്ക് പ​ങ്കെ​ടു​ക്കു​വാ​ന്‍ ഒ​രു മാ​സ​ത്തേ​യ്ക്ക് വീസ ല​ഭി​ച്ച​വ​ര്‍​ക്ക് വീ​ണ്ടും വീ​സ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഒരുപാട് കടമ്ബകളുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ ക​രി​പ്പൂ​രി​ല്‍​നി​ന്നും ഫാ​മി​ലി വി​സ​യി​ല്‍ സൗ​ദി​യി​ലേ​യ്ക്ക് പോ​കു​വാ​നെ​ത്തി​യ 20 യാ​ത്ര​ക്കാ​രെ ത​ട​ഞ്ഞി​രു​ന്നു. നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ​നി​ന്നും സൗ​ദി​യി​ലേ​ക്ക് പോ​കു​വാ​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കും കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​വി​ഡ് ഭീ​തി തു​ട​ര്‍​ന്നാ​ല്‍ അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ മലയാളികള്‍ക്ക് നാ​ട്ടി​ലേ​യ്ക്ക്ക്ക് വ​രു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

Related News