Loading ...

Home USA

ഡാളസ് ഹോളി ഫെസ്റ്റ് മാര്‍ച്ച്‌ 7 ന്

ഡാളസ്: അലന്‍ രാധാകൃഷ്ണ ടെന്പിളും റേഡിയോ കാരവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡാളസ് ഹോളി ഫെസ്റ്റ് മാര്‍ച്ച്‌ 7നു (ശനി) ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 5 വരെ നടക്കും.

മെക്കിനി 4550 വെസ്റ്റ് യൂണിവേഴ്സിറ്റി ഡ്രൈവിലാണ് ആഘോഷങ്ങള്‍. ഡാന്‍സ്, വിവിധ കലാപരിപാടികള്‍, മ്യൂസിക് മസ്റ്റി മാജിക്, ദേശീ ബസാര്‍, ഫുഡ് ഫെസ്റ്റ്, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഫണ്‍ പ്രോഗ്രാം എന്നിവയും ഫെസ്റ്റിന്‍റെ ഭാഗമായിരിക്കും.

പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 469 795 9130 എന്ന നമ്ബറുമായോ https:// radhakrishnatemple.net/events/dallas എന്ന ഇ മെയിലുമായോ ബന്ധപ്പെടേണ്ടതാണ്.

Related News