Loading ...

Home Africa

നൈജീരിയയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

നൈജീരിയയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നൈജീരിയയില്‍ ജോലി ചെയ്യുന്ന ഇറ്റാലിയന്‍ പൗരനാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നത്. ലാഗോസ് യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഹോസ്പിറ്റല്‍ ലാബിലെ പരിശോധനയ്ക്ക് ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി ഡോ. ഇ. ഒസാഗിയേ ഒഹാനിറേ ആണ് ഇക്കാര്യം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചത്. കഴിഞ്ഞ 25 ന് ഇറ്റലിയില്‍ നിന്ന് നൈജീരിയയിലേക്ക് മടങ്ങി വന്നതിന് ശേഷമാണ് കൊറോണ വൈറസ് ബാധയുടെ സംശയത്തില്‍ ചികിത്സയിലാകുന്നത്. മെഡിക്കല്‍ സ്റ്റാഫിന്റെ നിരന്തരമായ നിരീക്ഷണത്തിലാണ് ഇദ്ദേഹം. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരില്‍ വൈറസ് ബാധയുള്ളവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.

Related News