Loading ...

Home sports

ല​ങ്ക​യും ക​ട​ന്ന് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍

മെ​ല്‍​ബ​ണ്‍: ട്വ​ന്‍റി-20 വ​നി​താ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്ക് തു​ട​ര്‍​ച്ച​യാ​യ നാ​ലാം ജ​യം. സെ​മി​ഫൈ​ന​ല്‍ ബ​ര്‍​ത്ത് നേ​ര​ത്തെ ഉ​റ​പ്പി​ച്ച ഇ​ന്ത്യ അ​യ​ല്‍​ക്കാ​രാ​യ ശ്രീ​ല​ങ്ക​യെ അ​നാ​യാ​സം തോ​ല്‍​പ്പി​ച്ചു. ഏ​ഴ് വി​ക്ക​റ്റി​ന് ജ​യി​ച്ച ഇ​ന്ത്യ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചാ​ണ് സെ​മി​ഫൈ​ന​ലി​ന് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ, ബം​ഗ്ലാ​ദേ​ശ്, ന്യൂ​സി​ല​ന്‍​ഡ് ടീ​മു​ക​ളെ​യും ഇ​ന്ത്യ പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ തോ​ല്‍​പ്പി​ച്ചി​രു​ന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബൗ​ള്‍ ചെ​യ്ത ഇ​ന്ത്യ ല​ങ്ക​യെ 113 റ​ണ്‍​സി​ല്‍ പി​ടി​ച്ചു​കെ​ട്ടി. 23 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്പി​ന്ന​ര്‍ രാ​ധ യാ​ദ​വാ​ണ് ബൗ​ളിം​ഗി​ല്‍ തി​ള​ങ്ങി​യ​ത്. രാ​ജേ​ശ്വ​രി ഗെ​യ്ഗ് വാ​ദ് ര​ണ്ടു വി​ക്ക​റ്റു​മാ​യി രാ​ധ​യ്ക്ക് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി. 33 റ​ണ്‍​സ് നേ​ടി​യ നാ​യ​ക​ന്‍ ച​മാ​രി അ​ട്ട​പ്പ​ട്ടു​വാ​ണ് ല​ങ്ക​യു​ടെ ടോ​പ്പ് സ്കോ​റ​ര്‍.

ചെ​റി​യ സ്കോ​ര്‍ പി​ന്തു​ട​ര്‍​ന്ന ഇ​ന്ത്യ​യ്ക്ക് ഒ​രി​ക്ക​ല്‍ കൂ​ടി സ​ഫാ​ലി വ​ര്‍​മ വെ​ടി​ക്കെ​ട്ട് തു​ട​ക്കം ന​ല്‍​കി. 34 പ​ന്തി​ല്‍ 47 റ​ണ്‍​സ് നേ​ടി​യ സ​ഫാ​ലി ഇ​ന്ത്യ​യെ വി​ജ​യ​തീ​ര​ത്തി​ന് അ​ടു​ത്തെ​ത്തി​ച്ച്‌ റ​ണ്‍​ഒൗ​ട്ടാ​യി. ജാ​മി​യ റോ​ഡ്രി​ഗ​സും ദീ​പ്തി ശ​ര്‍​മ​യും 15 റ​ണ്‍​സ് വീ​തം നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു. 14.4 ഓ​വ​റി​ല്‍ ല​ങ്ക​ന്‍ ല​ക്ഷ്യം ഇ​ന്ത്യ മ​റി​ക​ട​ന്നു. ബൗ​ളിം​ഗി​ല്‍ തി​ള​ങ്ങി​യ രാ​ധ യാ​ദ​വാ​ണ് ക​ളി​യി​ലെ താ​രം.

Related News