Loading ...

Home Gulf

യു​എ​ഇ​ വിമാനത്താവളങ്ങളില്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​സ്പോ​ര്‍​ട്ട് നി​ര്‍​ബ​ന്ധം; തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ന് താ​ല്‍​ക്കാ​ലി​ക വി​ല​ക്ക്

ദു​ബാ​യ്: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യു​ടെ പ​ശ്ച​ത്ത​ല​ത്തി​ല്‍ യു​എ​ഇ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സ്മാ​ര്‍​ട്ട് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര വി​ല​ക്കി. സ്മാ​ര്‍​ട്ട് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ ഇ​ത​ര ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​ണ് താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ വി​ല​ക്ക് നി​ല​വി​ല്‍‌​വ​ന്നു. ഫെ​ഡ​റ​ല്‍ അ​തോ​റി​റ്റി ഫോ​ര്‍ ഐ​ഡ​ന്‍റി​റ്റി ആ​ന്‍​ഡ് സി​റ്റി​സ​ണ്‍​ഷി​പ്പ് (ഐ​സി​എ) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

യു​എ​ഇ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഇ​നി പാ​സ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചു മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു​ക​ട​ക്കാ​നും സാ​ധി​ക്കൂ. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ ഇ​തി​നാ​യി ഇ​നി പ​രി​ഗ​ണി​ക്കി​ല്ല. യു​എ​ഇ​യി​ലു​ള്ള പ്ര​വാ​സി​ക​ള്‍​ക്കും യു​എ​ഇ പൗ​ര​ന്‍​മാ​ര്‍​ക്കും ജി​സി​സി (ഗ​ള്‍​ഫ് സ​ഹ​ക​ര​ണ കൗ​ണ്‍​സി​ല്‍) അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്‍​മാ​ര്‍​ക്കും ന​ട​പ​ടി ബാ​ധ​ക​മാ​ണ്. കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

പാ​സ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര​യാ​ണെ​ങ്കി​ല്‍ വ്യ​ക്തി സ​ഞ്ച​രി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യാ​നാ​വും. കൂ​ടാ​തെ കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് ഐ​സി​എ പ​റ​യു​ന്നു. എ​ന്നാ​ല്‍ സ്മാ​ര്‍​ട്ട് തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ രാ​ജ്യ​ത്തു​നി​ന്നും മ​ട​ങ്ങി​പ്പോ​കു​ന്ന​തി​ന് ത​ട​സ​മി​ല്ല.

Related News