Loading ...

Home Business

ആഗോള വിപണിയിലെ ആകുലതകളും ഇന്ത്യന്‍ പ്രതീക്ഷകളും

ചൈനയില്‍ കഴിഞ്ഞാഴ്ചതന്നെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെങ്കിലും ദക്ഷിണ കൊറിയയിലും ഇറ്റലിയിലും അപ്രതീക്ഷിതമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഓഹരി വിപണി ഈയാഴ്ച പ്രതികൂല നിലയിലാണ് തുടങ്ങിയത്. ദക്ഷിണ കൊറിയയില്‍ 1250 പേര്‍ക്കും ഇറ്റലിയില്‍ 325 പേര്‍ക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉത്ഭവ കേന്ദ്രങ്ങളെക്കുറിച്ചുള്ള ദൂരൂഹതകളും വേഗത്തില്‍ രോഗം ലോകമെങ്ങും പരക്കുകയാണെന്നുമുള്ള ഭീതിയും ഉല്‍ക്കണ്ഠ സൃഷ്ടിച്ചു. ആശുപത്രിയില്‍ രോഗം കൈകാര്യം ചെയ്തരീതിയാണ് ഇറ്റലിയില്‍ രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നു വര്‍ധനയുണ്ടാക്കിയതെന്ന കരുതപ്പെടുന്നു. ചൈനയിലും കൊറിയ, ജപ്പാന്‍, ഇറ്റലി എന്നിവിടങ്ങളിലും പല പൊതുഇടങ്ങളും തൊഴില്‍ കേന്ദ്രങ്ങളും അടച്ചത് മൂലമുണ്ടാകുന്ന സാമ്ബത്തിക നഷ്ടവും ഉല്‍പാദന നഷ്ടവും കഴിഞ്ഞ വാരത്തില്‍ നിരീക്ഷതിനേക്കാള്‍ കൂടുതലായിരിക്കുമെന്നുറപ്പായി. കൊറോണ ലോക സാമ്ബത്തിക നിലയേയും കോര്‍പറേറ്റുകളുടെ ലാഭത്തേയും അധികമൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്നാണ് കഴിഞ്ഞാഴ്ചവരെ ലോക സാമ്ബത്തിക വിപണികള്‍ കണക്കു കൂട്ടിയത്. ആഗോള ഓഹരി വിപണിയായ എസ് ആന്റ് പി 500 കഴിഞ്ഞ ബുധനാഴ്ച റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. ആ നിരക്കില്‍ നിന്ന് 10 ശതമാനം താഴേക്കുവരികയും ഓഹരി നേട്ടം കുറഞ്ഞു തുടങ്ങുകയും ചെയ്തിരിക്കുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കു കുറയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. 2019ലെ 2.9 ശതമാനത്തില്‍നിന്നും ലോകത്തിലെ മൊത്ത ആഭ്യന്തര ഉല്‍പാദനം 2020 സാമ്ബത്തിക വര്‍ഷം 3.3 ശതമാനം പുരോഗതി രേഖപ്പെടുത്തുമെന്നായിരുന്നു അന്തരാഷ്ട്ര നാണ്യ നിധിയുടെ പ്രതീക്ഷ. ഈയിടെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരും യോഗം ചേര്‍ന്ന് ജി20 ഉച്ചകോടിക്കുശേഷം അവരവരുടെ നാടുകളില്‍ സാമ്ബത്തിക വീണ്ടെടുപ്പ് മോശമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ലോക സാമ്ബത്തിക വളര്‍ച്ചാ ലക്ഷ്യം 3.2 ശതമാനത്തിലേക്കു കുറയ്ക്കുന്ന കാര്യം അന്തരാഷ്ട്ര നാണ്യ നിധി ആലോചിച്ചു വരികയാണ്. 2020 സാമ്ബത്തിക വര്‍ഷം ചൈനയ്ക്കുണ്ടായ ആഘാതം 0.4 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി കണക്കാക്കുന്ന പശ്ചാത്തലത്തിലാണിത്.

ഇന്ത്യയെ സംബന്ധിച്ചേടത്തോളം സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ 2020 സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലും 2021 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലുമായിരിക്കും അനുഭവപ്പെടുക. 2020 ജനുവരി മുതല്‍ ജൂണ്‍വരെയായിരിക്കും ഇത്. 2021 സാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 6 ശതമാനം മുതല്‍ 6.5 ശതമാനം വരെ ആയിരിക്കും. ചൈനയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അനുഭവപ്പെട്ട സാമ്ബത്തിക വേഗക്കുറവിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ചേടത്തോളം മിതമായിരിക്കും. വരുംപാദങ്ങളില്‍ ഇത് വീണ്ടും കുറയാനാണിട. ലോകത്തിന്റെ ഇതര ഭാഗങ്ങളെയപേക്ഷിച്ച്‌ ഇന്ത്യയില്‍ വാഹന, വാഹന സ്‌പെയര്‍ പാര്‍ടുകള്‍, ഫാര്‍മ, ലോഹങ്ങള്‍, കാര്‍ഷിക രംഗം, കയറ്റുമതി മേഖലകളിലായിരിക്കും ഇതു കൂടുതലായി അനുഭവപ്പെടുക.

സാമ്ബത്തിക രംഗത്തെ പ്രതീക്ഷയെത്തുടര്‍ന്ന് 2020 സാമ്ബത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇന്ത്യയുടെ കോര്‍പറേറ്റ് ലാഭവളര്‍ച്ച നല്ല നിലയിലായിരുന്നു. യെസ് ബാങ്കൊഴിച്ച്‌ നിഫ്റ്റി 50 പട്ടികയിലെ എല്ലാ കമ്ബനികളും മികച്ച ഫലങ്ങള്‍ രേഖപ്പെടുത്തി. അറ്റാദായം മുന്‍വര്‍ഷത്തെയപേക്ഷിച്ച 21 ശതമാനം എന്ന നിലയില്‍ ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും പ്രതീക്ഷിത വളര്‍ച്ചാ നിരക്കായ 26 ശതമാനത്തില്‍ നിന്നും വളരെ താഴെയായിരുന്നു. മോശമായ അഭ്യന്തര ധനസ്ഥിതിയുമായി ഒത്തു പോകുന്നതായിരുന്നില്ല കോര്‍പറേറ്റ് പ്രകടനം.
മൊത്ത അഭ്യന്തര ഉല്‍പാദന വളര്‍ച്ച രണ്ടാം പാദത്തിലെ 4.5 ശതമാനത്തില്‍ നിന്നും 4.6 മുതല്‍ 4.7 ശതമാനം വരെ മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചിരുന്നു. 49 കമ്ബനികളില്‍ 12 എണ്ണം പ്രതീക്ഷയ്ക്കു മുകളിലായിരുന്നു. 12 എണ്ണം പ്രതീക്ഷയ്‌ക്കൊപ്പവും 25 കമ്ബനികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ താഴെയുമായിരുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അറ്റാദായ വളര്‍ച്ചയുണ്ടാക്കിയ ബാങ്കുകളും നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഈ പ്രകടനത്തിന് അടിസ്ഥാനം. അതിവേഗം വിറ്റഴിയുന്ന ഉല്‍പന്നങ്ങളുടെ രംഗത്ത് ആസ്തി നിലവാരവും മറ്റും പ്രതീക്ഷിച്ചതിലും ഉയരത്തിലായിരുന്നെങ്കിലും മികച്ച പ്രകടനം ഉണ്ടായി.

ട്രംപിന്റെ വരവിനെത്തുടര്‍ന്ന് ഭാവിയില്‍ ഇന്ത്യ-യുഎസ് ഉടമ്ബടികളിലും വ്യാപാരത്തിലും മെച്ചം ഉണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മില്‍ അനുകൂലമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വര്‍ഷാവസാനത്തോടെ മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐടി, ഫാര്‍മ, പ്രതിരോധ, കാര്‍ഷിക രംഗങ്ങള്‍ക്ക് ഇതു മൂലം ഗുണം ഉണ്ടാകുമെന്നു കരുതുന്നു.

Related News