Loading ...

Home Business

കൊറോണ ഭീതി: ഓഹരി വിപണിയില്‍ വന്‍ ഇടിവ്

ഫെബ്രുവരിയിലെ അവസാന ദിവസത്തെ വ്യാപാരം തുടങ്ങിയതിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 1143 പോയിന്റ് താഴ്ന്ന് 38602-ലെത്തി. നിഫ്റ്റിയാകട്ടെ 346 പോയിന്റ് നഷ്ടത്തില്‍ 11286-ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്കുപുറമെ കൊറോണ പടരുന്നത് ആഗോള സമ്ബദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയില്‍ പ്രതിഫലിച്ചത്. യു.എസ് സൂചികകള്‍ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ഏഷ്യന്‍ സൂചികകളിലും വ്യാപാരം ആരംഭിച്ചത് വന്‍ വിഴ്ചയോടെയാണ്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 1,190.95-ലേയ്ക്ക് കൂപ്പുകുത്തി. ജപ്പാന്റെ നിക്കിയിലെ നഷ്ടം 2.5 ശതമാനമാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐഒസി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

Related News