Loading ...

Home health

അസിഡിറ്റിയെ ഭയക്കേണ്ടതില്ല

ഉദരസംബന്ധമായ രോഗങ്ങളെ കുറിച്ച്‌ സംസാരിക്കുമ്ബോള്‍ ആളുകള്‍ ആദ്യം പറയുന്നത് അസിഡിറ്റിയെ കുറിച്ചായിരിക്കും. യഥാര്‍ത്ഥത്തില്‍ എന്താണ് അസിഡിറ്റി? അന്നനാളത്തിലൂടെ ആമാശയത്തിലെത്തുന്ന ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ആമാശയ ഗ്രന്ഥികള്‍ ആസിഡ് ഉത്പാദിപ്പിക്കുന്നു. എന്നാല്‍ ഭക്ഷണത്തെ ദഹിപ്പിക്കേണ്ടതിലും അധികം ആസിഡ് ഉത്പാദിപ്പിക്കുമ്ബോള്‍ വയറ്റിനുള്ളില്‍ പൊകച്ചിലും പൊള്ളുന്നതുപോലെയുമുള്ള അനുഭവവും ഉണ്ടാകുന്നു. ഇതാണ് അസിഡിറ്റി എന്ന് പറയുന്നത്. നെഞ്ചിന് താഴെയാണ് ഈ അസ്വസ്ഥത അനുഭവപ്പെടുന്നത്. പലപ്പോഴും നെഞ്ചരിച്ചില്‍ എന്നും ഇതിനെ പറയാറുണ്ട്. രോഗ്യകരമല്ലാത്ത ഭക്ഷണങ്ങളാണ് മിക്കവാറും അസിഡിറ്റിക്ക് കാരണമാകുന്നത്. സമയക്രമമില്ലാതെ ഭക്ഷണം കഴിക്കുന്നത്, ഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നത്. രാത്രിയില്‍ ഏറെ വൈകി ഭക്ഷണം കഴിക്കുന്നതും കഴിച്ച ഉടന്‍ കിടന്നുറങ്ങുന്നതും അസിഡിറ്റിക്ക് കാരണമാകുന്നു. കൂടാതെ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, സോഫ്റ്റ്ഡ്രിങ്ക്‌സ്, എരിവ്, പുളി, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍, പീസ, ഡോണട്ട്, വറുത്ത ഭക്ഷണസാധനങ്ങള്‍ തുടങ്ങി കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളായും അസിഡിറ്റി ഉണ്ടാകാറുണ്ട്. വയറു വേദനയും പുകച്ചിലും.പുളിച്ച തികട്ടല്‍, ഇടയ്ക്കിടെ എക്കിള്‍ ഉണ്ടാവുക,അലസത,ഭക്ഷണ ശേഷം ക്ഷീണം അനുഭവപ്പെടുക,നെഞ്ചില്‍ നിന്ന് എരിച്ചില്‍,തൊണ്ടവേദന പുകച്ചില്‍ എന്നിവ അനുഭവപ്പെടുക. ഇവയൊക്കെയാണ് സാധാരണയായി കണ്ടു വരുന്ന ലക്ഷണങ്ങള്‍. സ്ഥിരമായി അസിഡിറ്റി അനുഭവപ്പെടുന്നവര്‍ക്ക് അന്നനാളത്തില്‍ തകരാറ്,അന്നനാളത്തില്‍ കാന്‍സര്‍,പല്ലിന് കേട് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഏറെയാണ്.

Related News