Loading ...

Home Gulf

സാമ്പത്തിക പ്രതിസന്ധി: സൗദിയിലെ 8400 തൊഴിലാളികള്‍ ഫൈനല്‍ എക്സിറ്റ് വിസക്ക് അപേക്ഷിച്ചു

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ വിവിധ രാജ്യക്കാരായ 8,400 വിദേശ തൊഴിലാളികള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തോട് സൗദിയിലെ ജോലി അവസാനിപ്പിച്ച്‌ സ്വദേശത്തേക്ക് തിരികെ പോകുവാന്‍ ഫൈനല്‍ എക്സിറ്റ് വിസക്ക് അപേക്ഷിച്ചതായി സൗദിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധി മൂലം മുന്നോട്ട് പോകാന്‍ കഴിയാതെ പ്രയാസത്തിലായ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ് ഇവരിലധികവും. വിദേശതൊഴിലാളികളുടെ വിഷയത്തില്‍ ഇടപെട്ട് കമ്പനികളില്‍ നിന്നും അവര്‍ക്ക് ലഭിക്കാനുള്ള ശമ്പളവും സേവനാനന്തര ആകുകുല്ല്യങ്ങളും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റുകളും മറ്റു നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കുന്നതിനായി വിവിധ വിദേശ രാജ്യങ്ങളിലെ എംബസികളുമായി മാനവ വിഭവ ശേഷി മന്ത്രാലയം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിസന്ധിയിലായ കമ്പനികളിലെ വിദേശതൊഴിലാളികളുടെ വിഷയത്തില്‍ അനുയോജ്യമായ തീരുമാനം എടുക്കുന്നതിനുള്ള ശ്രമത്തിലാണ് മന്ത്രാലയമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം റിയാദ് ഘടകം ഡയറക്ടര്‍ അബ്ദുല്‍ കരീം അസീരി അറിയിച്ചു. അതേസമയം, വിദേശതൊഴിലാളികളുടെ സാമ്പത്തിക, താമസ, ജീവിത സാഹചര്യം നേരിട്ട് മനസ്സിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും അവര്‍ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ഒരു ഫീല്‍ഡ് വിസിറ്റ് നടത്തുവാന്‍ മന്ത്രാലയം ആഗ്രഹിക്കുന്നതായി മന്ത്രാലയത്തിന്റെ മറ്റൊരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി








Related News